Tuesday 19 October 2021 12:58 PM IST : By സ്വന്തം ലേഖകൻ

ഫാഷൻ ‘ഡേറ്റ് വിത്ത്‌ കങ്കണ’: ഡീപ് വി നെക്ക് ചെക്ക് ഡ്രസിൽ മനോഹരിയായി താരം

kangana-cover-

ഇന്ന് ഇന്ത്യൻ സിനിമയിലെ എണ്ണം പറഞ്ഞ മികച്ച നടിമാരിൽ ഒരാളാണ് കങ്കണ റണൗട്ട്. താരത്തിന്റെതായി അടുത്തിടെ തിയറ്ററിലെത്തിയ ‘തലൈവി’ വരെ അവരുടെ അഭിനയമികവിന്റെ അടയാളപ്പെടുത്തലായി. സോളോ ഹീറോയിൻ എന്ന നിലയിൽ തന്റെതായ വിജയങ്ങൾ സൃഷ്ടിക്കുന്ന മറ്റു നായികമാർ ഇപ്പോൾ ബോളിവുഡില്‍ ഇല്ല എന്നതും കങ്കണയുടെ താരമൂല്യം വർദ്ധിപ്പിക്കുന്നു.

അതുകൊണ്ടൊക്കെ തന്നെ കങ്കണയുടെ റിലീസിനൊരുങ്ങുന്ന ‘ധാക്കട്’ വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററും താരത്തിന്റെ ലുക്കുമൊക്കെ ഇതിനോടകം ശ്രദ്ധേയമാണ്. ഇപ്പോഴിതാ, ‘ധാക്കട്’ ന്റെ പരസ്യ പ്രചരണങ്ങളുടെ ഭാഗമായുള്ള ‘ഡേറ്റ് വിത്ത്‌ കങ്കണ’ എന്ന പരിപാടിക്കു വേണ്ടിയുള്ള താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഡീപ് വി നെക്ക് ചെക്ക് ഡ്രസിൽ അതിമനോഹരിയാണ് ചിത്രങ്ങളിൽ കങ്കണ. തലൈവിക്കു വേണ്ടി കങ്കണ ശരീര ഭാരം കൂട്ടിയിരുന്നു.

ചിത്രത്തിൽ ജയലളിതയായാണ് താരം എത്തിയത്. അതിനു വേണ്ടിയുള്ള മേക്കോവറായിരുന്നു വണ്ണം കൂട്ടാനുള്ള തീരുമാനത്തിനു പിന്നിൽ. എന്നാൽ പുതിയ ഫോട്ടോഷൂട്ടിൽ താരം മെലിഞ്ഞ്, വീണ്ടും പഴയ ലുക്കിലേക്ക് എത്തിത്തുടങ്ങിയിരിക്കുന്നതായി കാണാം. ഇത് കോസ്റ്റ്യൂമിന് കൂടുതൽ ഭംഗിയും ആകർഷണീയതയും നൽകുന്നു എന്നാണ് ഫാഷൻ പ്രേമികൾ പറയുന്നത്. നവംബർ എട്ടിനാണ് ‘ധാക്കട്’ തിയറ്ററിലെത്തുക. ആക്ഷന് പ്രാധാന്യം നൽകുന്ന, നായികാ കേന്ദ്രീകൃത സിനിമയാണ് ‘ധാക്കട്’.

1.

2.

3.