Wednesday 06 January 2021 04:59 PM IST : By സ്വന്തം ലേഖകൻ

നിറവയറിലും ഫാഷനോട് വിട്ടു വീഴ്ചയില്ല: ഫ്ളോറൽ ഡിസൈനിൽ സുന്ദരിയായി കരീന

kareenz

ബോളിവുഡിന്റെ പ്രിയതാരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലിഖാനും. ഇപ്പോഴിതാ, ഇവരുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തുന്നു. കരീന കപൂർ രണ്ടാമതും അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കുവച്ചതിനു പിന്നാലെ താരത്തിന്റെ ആരാധകരും ആവേശത്തിലാണ്. നിറവയറുമായി സോഷ്യൽ മീഡിയക്കു മുന്നിൽ കരീന പ്രത്യക്ഷപ്പെടുമ്പോഴൊക്കെയും വലിയ വരവേൽപ്പാണ് ലഭിക്കാറുള്ളത്. ഗർഭാവസ്ഥയിലും സ്റ്റൈലിലും ഫാഷനിലും വിട്ടുവീഴച ചെയ്യാത്ത താരം വീണ്ടുമൊരു മനോഹര ചിത്രം പങ്കുവച്ച് ആരാധകരുടെ മനം കവരുകയാണ്.

ഫ്ലോറൽ പ്രിന്റുകളോടു കൂടിയ മഞ്ഞ ഡ്രസ്സാണ് താരം ധരിച്ചത്. പല നിറത്തിലുള്ള പൂക്കളും ഇലകളും സമന്വയിക്കുന്ന സ്റ്റൈലിഷ് ഡിസൈനോടു കൂടിയ ഈ മിനി ഡ്രസ് ഗർഭാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഡ്രസ്സിന്റെ കോളറും കൈകളും കംഫര്‍ട്ടബിൾ രീതിയിലുള്ളവയാണ്. ജനുവരി 5ന് മുംബൈയിലെ ബാന്ദ്രയിൽ എത്തിയപ്പോഴുള്ള ചിത്രങ്ങളാണ് വൈറലായത്.

ഡ്രസ്സ് പോലെ തന്നെ കംഫർട്ടബിളും സ്റ്റൈലിഷുമായിരുന്നു കരീനയുടെ പിങ്ക് നിറത്തിലുള്ള ചെരിപ്പും. 1999 രൂപയാണ് ഇതിന്റെ വില. കാഷ്വൽ ബൺ സ്റ്റൈലിൽ കെട്ടിവച്ച തലമുടിയും കൂടിച്ചേർന്നതോടെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുള്‍ ലുക്കിൽ കരീന ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടി.