Thursday 29 July 2021 01:04 PM IST : By സ്വന്തം ലേഖകൻ

പ്രായത്തെ വെല്ലുന്ന സൗന്ദര്യം; ബ്ലാക്കിൽ അതിമനോഹരിയായി കരിഷ്മ കപൂർ; ‘ഹോട്ട്’ എന്ന് കരീന

karishhnnnnnn1

47 വയസ്സിലും സൗന്ദര്യം ഒട്ടും കുറയാതെ ബോളിവുഡ് താരം കരിഷ്മ കപൂർ. താരത്തിന്റെ ഏറ്റവും പുതിയ സ്റ്റൈലിഷ് ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സീക്വിൻ ഹൈ നെക്കുള്ള ബ്ലാക് വസ്ത്രം ഫാഷൻ പ്രേമികളുടെ മനം കവർന്നു. ഇഷ അമീനാണ് സ്റ്റൈലിങ്. ബൺ ഹെയർ സ്റ്റൈലിനൊപ്പം സ്മോക്കി ഐ, ന്യൂഡ് മേക്കപ്പും താരത്തെ കൂടുതൽ സുന്ദരിയാക്കുന്നു.

ഡാൻസ് റിയാലിറ്റി ഷോയിലെ ആദ്യ ദിവസമാണ് മനോഹര വസ്ത്രത്തിൽ താരം തിളങ്ങിയത്. റിയാലിറ്റി ഷോയിൽ വിധികർത്താവായിരുന്ന ശിൽപ ഷെട്ടിയ്ക്ക് പകരക്കാരിയായാണ് കരിഷ്മ എത്തുന്നത്. ചിത്രങ്ങൾക്ക് താഴെ ഏറ്റവും ഹോട്ട് ലുക്ക് എന്നായിരുന്നു സഹോദരിയും നടിയുമായ കരീന കപൂറിന്റെ കമന്റ്. ചിത്രങ്ങൾ കാണാം... 

1.

2.

3.

4.

kariibbnn55676
Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion