Monday 02 July 2018 03:23 PM IST : By സ്വന്തം ലേഖകൻ

‘കീർത്തി പഴയ നോട്ടി ഗേളല്ല’; ബോൾഡ് ആന്‍ഡ് സ്റ്റൈലിഷ് ലുക്കിൽ താരത്തിന്റെ ഫൊട്ടോഷൂട്ട്–വിഡിയോ

keerthi

താരപരിവേഷത്തിന്റെ പൂർണതയിലാണ് മലയാളത്തിന്റെ സ്വന്തം കീർത്തി സുരേഷ്. `മഹാനടി`യുടെ ഉജ്ജ്വല വിജയം കീർത്തിയെ തെന്നിന്ത്യയുടെ മുഴുവൻ ഭാഗ്യനായികയാക്കി മാറ്റിയിരിക്കുകയാണ്. കരിയർ ഗ്രാഫ് തന്നെ മാറ്റിയെഴുതുന്ന ഒരുപിടി ചിത്രങ്ങളാണ് കീർത്തിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇളയദളപതി വിജയ് നായകനാകുന്ന സർക്കാർ, വിക്രമിന്റെ മാസ് പൊലീസ് സ്റ്റോറി സാമി സ്ക്വയർ വിശാലിന്റെ സണ്ടക്കോഴി എന്നിവയാണ് കീർത്തിയുടെ സാന്നിദ്ധ്യം കൊണ്ട് സമ്പന്നമായെത്തുന്നത്.

‘നെക്സ്റ്റ് ഡോർ ഗേൾ’ ഇമേജാണ് ആരാധകർക്ക് കീർത്തിയെ പ്രിയങ്കരിയാക്കുന്നത്. അതേസമയം കലാമൂല്യവും ജനപ്രീതിയും ഒത്തിണങ്ങിയ കഥാപാത്രങ്ങൾക്കും ഈ സുന്ദരി ജീവൻ പകർന്നു കഴിഞ്ഞു.  

ഇപ്പോഴിതാ കീർത്തിയുടെ പതിവ് ‘നോട്ടി ഗേൾ’ ഇമേജ് തന്നെ മാറ്റിയെഴുതുന്ന ഒരു ഫൊട്ടോഷൂട്ടാണ് ഗ്ലാമർ ലോകത്തെ ചർച്ചാ വിഷയം.അിടമുടി സ്റ്റൈലിഷായാണ് കീർത്തി ഫൊട്ടോഷൂട്ട് വിഡിയോയിൽ പ്രത്യേക്ഷപ്പെടുന്നത്.

കീർത്തിയുടെ സ്റ്റൈലിഷ് ഫൊട്ടോഷൂട്ട് വിഡിയോ കാണാം;