Friday 14 February 2020 05:19 PM IST : By സ്വന്തം ലേഖകൻ

ലാക്മെ ഫാഷൻ വീക്കിൽ മലയാളി സാന്നിധ്യം, ശ്രീജിത്ത് ജീവന് ഇത് അർഹതയ്ക്കുള്ള അംഗീകാരം!

sreejith-lakme112

ഇന്ത്യയിലെ ഏറ്റവും മികച്ച ഫാഷൻ ഷോകളിൽ ഒന്നായ ലാക്മെ ഫാഷൻ വീക്കിൽ മലയാളിക്ക് തിളക്കമാർന്ന അംഗീകാരം. കഴിഞ്ഞ 20 വർഷങ്ങളിൽ ലാക്മെയുമായി സഹകരിച്ച ഡിസൈനർമാരിൽ നിന്നും മികച്ച ഡിസൈനറായി തെരഞ്ഞെടുക്കപ്പെട്ടവരിൽ ശ്രീജിത്ത് ജീവൻ എന്ന മലയാളി ഡിസൈനറും. റൗക്ക എന്ന ബ്രാൻഡ് ഉടമയായ ശ്രീജിത്ത് ലാക്മെ ഫാഷൻ വീക്കിൽ വർഷങ്ങളായുള്ള സാന്നിധ്യമാണ്. ഇരുനൂറിലധികം പേരിൽ നിന്നാണ് ശ്രീജിത്ത് തെരഞ്ഞെടുക്കപ്പെട്ടത് എന്നത് അംഗീകാരത്തിന്റെ മാറ്റു കൂട്ടുന്നു. 

lakmehjbnh

മഷാബ ഗുപ്ത, രാഹുൽ മിശ്ര തുടങ്ങിയ ഡിസൈനർമാരോടൊപ്പമാണ് ശ്രീജിത്തിന്റെ നേട്ടം. ഒറ്റമുണ്ടിൽ തീർത്ത വെളുത്ത നീളൻ വസ്ത്രമാണ് ശ്രീജിത്ത് ജീവന്റെ ഡിസൈൻ ആയി ലാക്മെ ഫാഷൻ വീക്കിൽ അവതരിപ്പിച്ചത്. ആറു വർഷങ്ങൾക്ക് മുൻപ് മഴയുടെ പ്രണയം തുളുമ്പുന്ന ഡിസൈൻ അവതരിപ്പിച്ചു കയ്യടി നേടിയ ശ്രീജിത്ത് ജീവൻ ഇത്തവണ കേരളത്തെ ബാധിച്ച മഴയുടെ ഭീകരത വിളിച്ചോതുന്ന ഡിസൈനുമായാണ് എത്തിയത്. ചേന്ദമംഗലം കൈത്തറിയിൽ തീർത്ത ഫാബ്രിക്കിൽ കേരളത്തെ രക്ഷിച്ച നമ്മുടെ സ്വന്തം മത്സ്യത്തൊഴിലാളികളുടെ ബോട്ട് ഡിസൈൻ തുന്നിച്ചേർത്തു എന്നതും ശ്രദ്ധേയമാണ്.

sree-lak1
Tags:
  • Fashion