Wednesday 28 September 2022 04:22 PM IST : By സ്വന്തം ലേഖകൻ

ലാവണ്ടർ ഗൗണിൽ മലൈക അറോറ ഫാഷൻ തരംഗമാകുന്നു

malaika-arora-fashion-statement-lavender-cover photo courtesy: malaikaaroraofficial | instagram

മന്നത് ഗുപ്ത ഡിസൈൻ ചെയ്ത ലാവണ്ടർ ഗൗണിൽ ബോളിവുഡ് സുന്ദരി മലൈക അറോറ ഫാഷൻ ഫീഡുകളിൽ നിറഞ്ഞു. ബോളിവുഡിന്റെ ഫാഷൻ ഐക്കണുകളിൽ പ്രധാനിയായ മലൈക്കയുടെ പുതിയ വേഷം ഫാഷൻ ലോകത്തു തരംഗമായി.

പ്ലൻജിങ് നെക്‌ലൈനും ഹൈ സ്ലിറ്റുമാണ് ഗൗണിന് ഹോട്ട് ലുക്ക് നൽകിയത്. പർപ്പിൾ ഐ ഷാഡോ, മസ്കാര, ഗ്ലോസി ലിപ്സ് എന്നിവ മലൈകയ്ക്ക് പാർട്ടി ലുക്ക് നൽകി. പർപ്പിള്‍ നിറത്തിലുളള കമ്മലും സിൽവർ ഹീൽസും പെയര്‍ ചെയ്തിരുന്നു.