Saturday 03 July 2021 12:05 PM IST : By സ്വന്തം ലേഖകൻ

എന്തോരം സാരി കലക്ഷനാ ചിന്നൂന്? സാരികളുടെ ബി നിലവറ തുറന്ന് ലക്ഷ്മി: കണ്ണുവച്ച് ആരാധകര്‍: വിഡിയോ

lekshmi-saree

കിളിക്കൊഞ്ചലും കൊച്ചുവര്‍ത്താനങ്ങളുമായി നിറഞ്ഞു നില്‍ക്കുന്ന ലക്ഷ്മി നക്ഷത്രയെ പ്രേക്ഷകര്‍ക്ക് അത്രയേറെ ഇഷ്ടമാണ്. ജീവിതം സമ്മാനിക്കുന്ന ഓരോ സന്തോഷ നിമിഷങ്ങളും ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്. കുക്കിങ്, മേക്കോവര്‍ ടിപ്‌സുകളുമായി സോഷ്യല്‍ മീഡിയയിലെത്താറുള്ള ലക്ഷ്മി ഇക്കുറി കിടിലനൊരു സര്‍പ്രൈസ് കാഴ്ചയുമായാണ് എത്തുന്നത്. തന്റെ അമൂല്യങ്ങളായ സാരി കലക്ഷനാണ് ലക്ഷ്മി പ്രിയപ്പെട്ടവര്‍ക്ക് പരിചയപ്പെടുത്തുന്നത്.

ചാനല്‍ പരിപാടിയില്‍ എത്തുമ്പോള്‍ വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെ സ്‌പോണ്‍സേഡ് ആയിരിക്കും. എന്നാല്‍ സാരിയുടെ കാര്യം വരുമ്പോള്‍ സ്വന്തം സാരി തന്നെ അണിയണമെന്ന് തനിക്ക് നിര്‍ബമന്ധമുണ്ടെന്ന് ലക്ഷ്മി പറയുന്നു. അമ്മയുടെ സാരി താനും തന്റെ സാരി അമ്മയും കട്ടെടുക്കാറുണ്ടെന്ന് ലക്ഷ്മി തമാശയായി പറയുന്നു. മിഴിവേറിയതും തിളക്കമുള്ളതുമായി തന്റെ സാരി ഓരോന്നും ലക്ഷ്മി പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തുന്നുണ്ട്. 

വിഡിയോ കാണാം: