വിവാഹത്തിന് വരനും വധുവും ചേർന്ന് നൃത്തം ചെയ്താലോ, അതും മനോഹരമായ എക്സ്പ്രഷനോട് കൂടി.. സംഗതി ഏറെ രസകരമായിരിക്കും. അതുപോലൊരു വിവാഹ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത്. ലൂമിയർ വെഡ്‌ഡിങ് യൂട്യൂബിൽ അപ്പ്‌ലോഡ് ചെയ്ത വിഡിയോയിലാണ് ഗംഭീര നൃത്തവുമായി വരനും വധുവും പ്രേക്ഷകരുടെ കയ്യടി നേടിയിരിക്കുന്നത്.
'ഉപ്പു കരിവാട്', 'കാലാ ചഷ്മ' എന്നീ ഗാനങ്ങൾക്ക് ഒപ്പമാണ് ഇവർ ചുവടുവയ്ക്കുന്നത്. സ്വൽപ്പം തടി കൂടുതലുള്ള വരന്റെ കൊല മാസ് നൃത്തമാണ് വിഡിയോയുടെ ഹൈലൈറ്റ്. വിഡിയോ കാണാം;