Friday 12 March 2021 12:43 PM IST : By സ്വന്തം ലേഖകൻ

സാരിയിൽ ആരാധകരുടെ ഹൃദയം കവര്‍ന്ന് മാധുരി ദീക്ഷിത്; വസ്ത്രത്തിന്റെ വില 1.25 ലക്ഷം രൂപ

madhuri7755fbhbbjbjjn

കറുപ്പ് സാരിയിൽ ആരാധകരുടെ ഹൃദയം കവര്‍ന്ന് ബോളിവുഡ് സ്വപ്നസുന്ദരി മാധുരി ദീക്ഷിത്ത്. ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചത്. ട്രഡീഷണലും ഒപ്പം മോഡേൺ ഫാഷനിലുള്ള വസ്ത്രത്തിന് മികച്ച അഭിപ്രായമാണ് ഫാഷന്‍ പ്രേമികളിൽ നിന്ന് ലഭിച്ചത്. 

സിൽക് ജോർജെറ്റ് സാരിൽ ടാസിൽസ് ഉള്ള ഗോൾഡൻ ബോർഡർ കൂടുതൽ പ്രൗഢിയേകുന്നു. വെൽവെറ്റ് ബ്ലൗസ് ആണ് പെയർ ചെയ്തിരിക്കുന്നത്. സ്ലീവ്‌ലെസ് പാഡെഡ് ജാക്കറ്റ് കൂടി ചേരുന്നതോടെ ഔട്ട്ഫിറ്റിന് മോഡേൺ ലുക്ക് കിട്ടുന്നു. സർദോസി വര്‍ക്കും ജുവൽ ബെൽറ്റുമാണ് ജാക്കറ്റിന്റെ മറ്റൊരു സവിശേഷത. സെലിബ്രിറ്റി ഡിസൈനർ തരുൺ തഹിലിയാനിയാണ് സാരി ഡിസൈൻ ചെയ്തത്. 1.25 ലക്ഷം രൂപയാണ് വസ്ത്രത്തിന്റെ വില. 

1.

2.

3.

Tags:
  • Bollywood Fashion
  • Fashion