Monday 07 June 2021 01:30 PM IST : By സ്വന്തം ലേഖകൻ

അമ്പത്തിനാലിലും തിളങ്ങുന്ന സൗന്ദര്യം; ആകാശ നീല ലെഹങ്കയിൽ ആരാധകരുടെ മനംകവർന്ന് മാധുരി ദീക്ഷിത്, ചിത്രങ്ങൾ

madhuubluuee3344

ബോളിവുഡിന്റെ സൗന്ദര്യറാണിയായിരുന്നു പ്രിയതാരം മാധുരി ദീക്ഷിത്. അമ്പത്തിനാലാമത്തെ  വയസ്സിലും താരത്തിന്റെ സൗന്ദര്യത്തിനും പകിട്ടിനും ഒട്ടും മങ്ങലേറ്റിട്ടില്ല. അത്രയ്ക്ക് സ്റ്റൈലിഷ് ചിത്രങ്ങളുമായി ആരാധകരെ ആവേശത്തിലാക്കുകയാണ് മാധുരി ദീക്ഷിത്. 

മാധുരിയുടെ നൃത്തം പോലെത്തന്നെ ഫാഷനും ആരാധകർക്ക് കാണാൻ ഏറെയിഷ്ടമാണ്. കഴിഞ്ഞ ദിവസം സ്റ്റൈലിഷ്  ലെഹങ്കയിലുള്ള താരത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്. ഫാഷന്‍ ബ്രാന്‍ഡ് തൊറാനിയുടെ കലക്‌ഷനിലുള്ള നീല നിറത്തിലുള്ള ലെഹങ്ക ചോളിയാണ് ധരിച്ചിരിക്കുന്നത്.

ഫ്ലോറൽ പ്രിന്റുകളും ടാസൽ ഡീറ്റൈലിങ്ങും ‘V’ നെക്‌ലൈനുമാണ് വസ്ത്രത്തിന്റെ പ്രത്യേകതകൾ. ഷീർ നെറ്റ് ദുപ്പട്ടയാണ് ലെഹങ്കയ്‌ക്കൊപ്പം പെയർ ചെയ്തത്. 72,000 രൂപയാണ് വസ്ത്രത്തിന്റെ വില. അതിമനോഹരമായ ചിത്രങ്ങൾ കാണാം; 

1.

2.

3.

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion