ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറയുടെ നീളൻ വസ്ത്രമാണ് ഇപ്പോൾ ഫാഷൻ പ്രേമികൾക്കിടയിൽ ചർച്ചയാകുന്നത്. ഒലിവ് ഗ്രീന്‍ നിറത്തിലുള്ള സ്ലീവ്ലെസ് ഗൗൺ അണിഞ്ഞ് സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ എത്തിയ മലൈകയുടെ ചിത്രങ്ങളിലാണ് സോഷ്യൽ മീഡിയയുടെ കണ്ണുടക്കിയത്. സ്ലീവ്ലെസ് മാക്സി ഡ്രസ്സിനൊപ്പം സ്ലിപ്പറും സണ്ഗ്ലാസുമണിഞ്ഞാണ് മലൈക എത്തിയത്.
ഇൻസ്റ്റാഗ്രാമിലെ ചിത്രങ്ങൾക്ക് താഴെ ഇതെന്താ നൈറ്റിയാണോ?, കണ്ടാൽ മുത്തശ്ശിയെ പോലെയുണ്ടല്ലോ?, എന്തിന് ശരീരം പ്രദര്‍ശിപ്പിക്കുന്നു? തുടങ്ങി നിരവധി ചോദ്യങ്ങളാണ് കമന്റുകളായി വന്നത്. അർജുൻ കപൂറുമൊത്തുള്ള ഗോസിപ്പ് വന്നതോടെയാണ് മലൈക അറോറയ്ക്കെതിരെ സൈബർ ആക്രമണം പതിവായത്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ് ആരാധകരെ ചൊടിപ്പിക്കുന്നത്.
1.
2.
3.