Monday 29 March 2021 03:28 PM IST : By സ്വന്തം ലേഖകൻ

റെഡ് ജേഴ്സി ജാക്കറ്റിലും ഷോർട്സിലും തിളങ്ങി മലൈക അറോറ; വസ്ത്രത്തിന്റെ വില ഒന്നര ലക്ഷം രൂപ!

malaikkbbn6545466

ഫാഷൻ പ്രേമികളുടെ പ്രിയതാരമാണ് ബോളിവുഡ് സുന്ദരി മലൈക അറോറ. താരത്തിന്റെ ഫാഷൻ പരീക്ഷണങ്ങൾ അത്രയേറെ ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. മാർച്ച് 24ന് സഹോദരി അമൃത അറോറയുടെ വീട്ടിൽ സംഘടിപ്പിച്ച പാർട്ടിയ്ക്ക് എത്തിയപ്പോള്‍ മലൈക ധരിച്ച വസ്ത്രവും സൂപ്പർഹിറ്റായി.

സാറ്റിൻ റെഡ് ജേഴ്സി ജാക്കറ്റും ഷോർട്സുമായിരുന്നു മലൈക്കയുടെ വേഷം. ജാക്കറ്റിന്റെ കോളറിലും സ്ലീവ്സിലും ഉള്ള വെള്ള സ്ട്രിപ്പുകൾ ആണ് വസ്ത്രത്തിന്റെ പ്രത്യേകത. ആഡംബര ഫാഷൻ ബ്രാൻഡായ ഗൂച്ചിയുടെ കലക്‌ഷനില്‍ നിന്നുള്ളതാണ് മലൈകയുടെ ‍ഡ്രസ്. 

ജാക്കറ്റിനും ഷോർട്സിനുമായി ഏകദേശം 1.5 ലക്ഷം രൂപയാണ് വില. ഗോൾഡ് സ്ട്രാപ് വാച്ച് ആയിരുന്നു ആക്സസറി. കേറ്റ് ക്രിസ്റ്റ്യൻ ലൗബൗട്ടിൻ ഹോളോഗ്രാം ഹീൽസും മലൈക ധരിച്ചിരുന്നു. ഇതിന് 52,000 രൂപയാണ്  വില. 

1.

Malaika-in-red-satin

2.

3.

Tags:
  • Bollywood Fashion
  • Fashion