Tuesday 05 January 2021 12:40 PM IST : By സ്വന്തം ലേഖകൻ

അത്ര സിമ്പിളല്ല മലൈക അറോറ; താരത്തിന്റെ കൂൾ ഷൂസിന്റെ വില വെറും ഒരു ലക്ഷം രൂപ! അമ്പരന്ന് ആരാധകർ

malaika5556

ഫാഷൻ പ്രേമികൾ കൗതുകത്തോടെ നോക്കിക്കാണുന്നവരാണ് ബോളിവുഡ് താരങ്ങൾ. അവർ ധരിക്കുന്ന വസ്ത്രങ്ങൾ, ആക്‌സസറീസ് എന്നിവയൊക്കെ എപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. അത്തരത്തിൽ ഫോളോ ചെയ്യുന്ന താരസുന്ദരിയാണ് മലൈക അറോറ. 

മോഡൽ കൂടിയായ മലൈകയുടെ ഫാഷൻ സെൻസ് അപാരമാണ്. കഴിഞ്ഞ ദിവസം ആരാധകരുടെ കണ്ണുകൾ ഉടക്കിയത് മലൈകയുടെ ഷൂസിലാണ്. പിങ്ക് സ്വെറ്റ് ഷര്‍ട്ടും ഡെനിമുമായിരുന്നു മലൈകയുടെ വേഷം. എന്നാൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഷൂസാണെന്ന് മാത്രം. 

കാഴ്ചയിൽ അങ്ങേയറ്റം സിമ്പിളായ ഷൂസിന്റെ വിലയാണ് ആരാധകരെ അമ്പരപ്പിച്ചത്. ലൂയിസ് വിറ്റണില്‍ നിന്നുള്ള വണ്ടര്‍ലാന്റ് ഫ്ലാറ്റ് റേഞ്ചര്‍ വിഭാഗത്തില്‍പ്പെട്ട ഷൂസിന്റെ വില ഏകദേശം ഒരു ലക്ഷം രൂപയാണ്. 

Tags:
  • Bollywood Fashion
  • Fashion