Tuesday 21 May 2019 02:48 PM IST : By സ്വന്തം ലേഖകൻ

മുൻപ് ധരിച്ച ഗൗൺ വീണ്ടുമിട്ട് കാനിൽ? മല്ലികയെ ‘വറുത്തെടുത്ത്’ ആരാധകർ!

mallika-wear-same-dress1

കാൻ ചലച്ചിത്ര മേളയിലെ റെഡ് കാർപ്പറ്റിൽ എങ്ങനെ ഒരുങ്ങിയെത്തണം എന്ന ആകാംക്ഷയിലായിരിക്കും ഓരോ സെലിബ്രിറ്റികളും. തങ്ങൾ ധരിക്കുന്ന വസ്ത്രം ആരുടേയും കോപ്പിയാകരുത്, മുൻ വർഷത്തെ ഫാഷൻ ആവർത്തിക്കരുത്, മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയും സുന്ദരിയും ആയിരിക്കണം, ലോക മാധ്യമങ്ങളുടെ ശ്രദ്ധ നേടണം എന്നിങ്ങനെ നിരവധി കാര്യങ്ങൾ മുൻനിർത്തിയായിരിക്കും ഓരോ സൂപ്പർതാരങ്ങളും തങ്ങളുടെ ഇഷ്ട വസ്ത്രം തിരഞ്ഞെടുക്കുന്നത്.

അതേസമയം വസ്ത്രധാരണത്തിന്റെ പേരിൽ പഴി കേൾക്കുന്ന താരങ്ങളും കുറവല്ല. കഴിഞ്ഞ ദിവസം ബോളിവുഡിന്റെ ഗ്ലാമർ താരം മല്ലിക ഷെരാവത്തും അത്തരമൊരു വിവാദത്തിൽ പെട്ടു. മുൻപ് ഉപയോഗിച്ച വസ്ത്രം താരം വീണ്ടും ഉപയോഗിച്ചു എന്നായിരുന്നു സോഷ്യൽ മീഡിയയിലെ ഫാഷൻ പ്രേമികൾ കണ്ടെത്തിയത്.

താരം അണിഞ്ഞ ഹരിതനീലിമ നിറത്തിലുള്ള ഗൗൺ 2014 ലെ കാനിൽ ഉപയോഗിച്ചതാണെന്നായിരുന്നു ആരോപണം. ഇത്തവണ ഗൗണിനു മുകളിൽ ബ്രൗൺ കോട്ട് കൂടി മല്ലിക അണിഞ്ഞിരുന്നു. എന്തായാലും താരത്തിന്റെ പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല.