Wednesday 29 September 2021 12:04 PM IST : By സ്വന്തം ലേഖകൻ

മനീഷ് മൽഹോത്രയുടെ സാരിയിൽ അതീവസുന്ദരിയായി മാധുരി ദീക്ഷിത്; ചിത്രങ്ങൾ കാണാം..

madhuriii765788

ബോളിവുഡിന്റെ ഫാഷൻ ഐക്കണായി മാറുകയാണ് താരസുന്ദരി മാധുരി ദീക്ഷിത്. താരസുന്ദരിയുടെ സാരി ലുക് ആരാധകരുടെ മനം കവരുകയാണ്. ഇത്തവണ കറുപ്പ് നിറത്തിലുള്ള സാരിയിലുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. സീക്വിൻ എംബ്രോയ്ഡറിയുള്ള ഷീർ സാരിയാണ് മാധുരി ധരിച്ചത്.

സാരിയുടെ പല്ലുവിലും ബോർഡറിലും തൂവലുകൾ പോലുള്ള എംബല്ലിഷ്മെന്റുകൾ സ്ഥാനം പിടിച്ചിരിക്കുന്നു. സ്ട്രിപ് ഡിസൈനുകളാണ് സാരിയിലെ മറ്റൊരു ആകർഷണം. ഹാൾട്ടർ നെക് ബ്ലൗസ് ആണ് പെയർ ചെയ്തത്. സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ കാണാം; 

1.

2.

3.

Tags:
  • Fashion