Tuesday 03 November 2020 04:53 PM IST : By സ്വന്തം ലേഖകൻ

ഓസ്‌ട്രേലിയന്‍ സൗന്ദര്യറാണി കിരീടം പാതി മലയാളിയായ മരിയ തട്ടിലിന്; തിരഞ്ഞെടുത്തത് മിസ് യൂണിവേഴ്സ് മത്സര വേദിയിലേക്ക്

maria33dfff

ഈ വർഷത്തെ മിസ് യൂണിവേഴ്സ് ഓസ്ട്രേലിയ കിരീടം മലയാളിയായ മരിയ തട്ടിലിന് സ്വന്തം. കടുത്ത മത്സരത്തിൽ 27 ഫൈനലിസ്റ്റുകളെ പിന്തള്ളിയാണ് മരിയ തട്ടിൽ ഓസ്ട്രേലിയൻ സൗന്ദര്യറാണി പട്ടം സ്വന്തമാക്കിയത്. ഇനി വിശ്വസൗന്ദര്യ മത്സര വേദിയിൽ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്നത് പാതി മലയാളിയായ മരിയ ആയിരിക്കും. 

mariathatt445

മലയാളി-ബംഗാളി ദമ്പതികളുടെ മൂത്ത മകളാണ് 27 വയസ്സുകാരിയായ മരിയ തട്ടിൽ. 1990കളിൽ കേരളത്തിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയതാണ് മരിയയുടെ അച്ഛൻ ടോണി തട്ടിൽ. അമ്മ കൊൽക്കത്ത സ്വദേശിയാണ്. മെൽബണിൽ ജനിച്ചുവളർന്ന മരിയ അറിയപ്പെടുന്ന മോഡലും മേക്കപ്പ് ആർട്ടിസ്റ്റും ഫാഷൻ സ്റ്റൈലിസ്റ്റുമാണ്. 

സൈക്കോളജിയിൽ ബിരുദവും മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവുമുള്ള മരിയ എച്ച് ആർ ഡിപ്പാർമെന്റിൽ ജോലി ചെയ്യുന്നു. തുടർച്ചയായി രണ്ടാം വർഷമാണ് ഇന്ത്യൻ വംശജ ഓസ്ട്രേലിയൻ സൗന്ദര്യറാണിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യൻ വേരുകളുള്ള പ്രിയ സെറാവോ ആയിരുന്നു കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സ് ഓസ്ട്രേലിയ. 

Tags:
  • Fashion