Friday 27 April 2018 12:42 PM IST : By സ്വന്തം ലേഖകൻ

മണവാട്ടിയാകാനൊരുങ്ങി മേഘ്‌ന രാജ്; ഹല്‍ദി ആഘോഷ ചിത്രങ്ങള്‍

meghna1

ആഘോഷങ്ങളില്‍ പുഞ്ചിരി തൂകി തെന്നിന്ത്യന്‍ നായിക മേഘ്ന രാജ്. കന്നട നടന്‍ ചിരഞ്ജീവി സര്‍ജയുമായുള്ള വിവാഹം മെയ് 2ന് നടക്കാനിരിക്കെ വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ 22നായിരുന്നു വിവാഹ നിശ്ചയം.


ആട്ടഗര എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. തുടര്‍ന്നുണ്ടായ സൗഹൃദം പ്രണയത്തില്‍ എത്തുകയായിരുന്നു.

meghna3


രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതയാകുന്നത്.

meghna6

വിവാഹനിശ്ചയ ചിത്രങ്ങളും വിഡിയോയും നേരത്തെ തന്നെ പുറത്തുവന്നിരുന്നു.  



വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്.

meghna4


മേഘ്ന അഭിനയിച്ച ബ്യൂട്ടിഫുള്‍, മെമ്മറീസ് തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങള്‍ എന്നും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണ്.

meghna2

നരേന്‍ നായകനായി എത്തിയ ഹാലേലുയ്യയാണ് അവസാനം റിലീസ് ചെയ്ത മലയാള ചിത്രം.  




meghna5