Monday 09 May 2022 12:37 PM IST : By സ്വന്തം ലേഖകൻ

കിമ്മിന്റെ മെറ്റ്ഗാല ഗൗണും മെർലിൻ മൺറോയും തമ്മിൽ? ചരിത്രം പുനർജനിക്കുമ്പോൾ..

kim-metgala

ഫാഷൻ വൈവിധ്യങ്ങളുടേയും പരീക്ഷണങ്ങളുടേയും സംഗമവേദിയാണ് മെറ്റ്ഗാല. ലോകോത്തര ഫാഷൻ ഐക്കണുകളും താരങ്ങളും സംഗമിക്കുന്ന ഇടം. മെറ്റ് ഗാലയിലെ റെഡ്കാർപ്പറ്റിൽ നിന്നുള്ള പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഹോളിവുഡ് സൂപ്പർ ഹീറോയിൻ സിൻഡെയ മുതൽ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര വരെയുള്ള താരങ്ങൾ തങ്ങളുടെ വേറിട്ട ഫാഷനുകളുമായി മെറ്റ് ഗാല വേദിയെ ത്രസിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇക്കുറി മെറ്റ്ഗാലയിലേക്കെത്തുമ്പോൾ കണ്ണും കാതും കവരുന്നത് ഫാഷൻ ഐക്കണായ കിം കർദാഷിയനാണ്.

ശരിക്കും ഫാഷൻ പ്രേമികളെ ഓർമകളിലേക്ക് തിരികെ കൊണ്ടു പോകുകയായിരുന്നു കിം. 1962-ൽ മെർലിൻ മൺറോ ധരിച്ച വസ്ത്രം അണിഞ്ഞാണു കം വേദിയിലെത്തിയത്. . യുഎസ് പ്രസിഡന്റ് ജോൺ. എഫ്. കെന്നഡിക്ക് ജന്മദിനാശംസ അറിയിക്കുവാൻ മെർലിൻ അണിഞ്ഞ സ്ലീവ്–ലെസ് ഗൗണാണ് കിം അണിഞ്ഞത്. ഓഫ് വൈറ്റിൽ സ്റ്റോൺ നിറച്ച ഗൗണാണിത്. ഇ വസ്ത്രം അണിയുന്നതിനു വേണ്ടി പ്രത്യേകം തയ്യാറെടുപ്പുകളും കിം നടത്തി. ശരീരഭാരം നന്നേ കുറച്ചു കൊണ്ടാണ് കിം ഈ ഔട്ട് ഫിറ്റിനായി തയ്യാറെടുത്തത്. എന്തായാലും കിമ്മിന്റെ ഈ വേറിട്ട ലുക്ക് ഫാഷൻ ലോകവും ഏറ്റെടുത്തു കഴിഞ്ഞു.