Monday 17 May 2021 05:49 PM IST : By സ്വന്തം ലേഖകൻ

മെക്സിക്കൻ സുന്ദരി ആൻഡ്രിയ മെസ മിസ് യൂണിവേഴ്സ് 2020; ഇന്ത്യൻ സുന്ദരിയ്ക്ക് നാലാം സ്ഥാനം

missuniivvv45554fgg

മിസ് യൂണിവേഴ്സ് 2020 മത്സരത്തിൽ കിരീടം ചൂടി മെക്സിക്കൻ സുന്ദരി ആന്‍ഡ്രിയ മെസ. ബ്രസീലിന്റെ ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും പെറുവിൽ നിന്നുള്ള ജാനിക് മാസെറ്റ സെക്കന്റ് റണ്ണറപ്പുമായി. ഇന്ത്യൻ പ്രതീക്ഷയായിരുന്ന ആഡലിൻ കാസ്റ്റെലിനോയ്ക്കാണ് നാലാം സ്ഥാനം. 

miss-universe-2020.jpg.image.845.440

69–ാമത് മിസ് യൂണിവേഴ്സ് മത്സരത്തിന് ഫ്ലോറിഡയായിരുന്നു വേദി. 74 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാർ മത്സരത്തിൽ പങ്കെടുത്തു. മുൻ മിസ് യൂണിവേഴ്സ് സോസിബിനി തുൻസിയാണ് ആന്‍ഡ്രിയയെ കിരീടം അണിയിച്ചത്. 

സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങിൽ ബിരുദധാരിയാണ് ആൻഡ്രിയ. സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന മുൻസിപ്പൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വുമണ്‍ എന്ന സംഘടനയിലെ സജീവ പ്രവർത്തകയാണ്. മേക്കപ് ആർടിസ്റ്റ്, മോഡൽ എന്നീ നിലകളിലും പ്രവർത്തിച്ചുവരുന്നു.

adlinecastelinomissindia-1621234476
Tags:
  • Fashion