Monday 23 April 2018 02:12 PM IST : By സ്വന്തം ലേഖകൻ

ഇന്ത്യയുടെ ഹോട്ടസ്റ്റ് മോഡല്‍ മിലിന്ദ് സോമന് കസവണിഞ്ഞ് കല്യാണം; ചിത്രങ്ങള്‍ കാണാം

milinth

പ്രശസ്ത മോഡലും നടനുമായ മിലിന്ദ് സോമന്‍ കഴിഞ്ഞ ദിവസം വിവാഹിതനായി. കാമുകി അങ്കിതാ കോന്‍വറിനെയാണ് മിലിന്ദ് വിവാഹം കഴിച്ചത്. വിവാഹ വേഷത്തില്‍ ഇന്ത്യന്‍ തിമ നിലനിര്‍ത്താന്‍ മിലിന്ദ് ശ്രദ്ധിച്ചിരുന്നു എന്നു മാത്രമല്ല താരത്തിന്റെ വിവാഹ ചടങ്ങുകളില്‍ കയറിക്കൂടിയ കസവിന്റെ സാന്നിധ്യവും വധു വിവാഹത്തിനണിഞ്ഞ കസവു സാരിയുമാണ് ഫാഷന്‍ ലോകത്തെ ചര്‍ച്ചാ വിഷയം.

milind005

മെഹന്തി ആഘോഷത്തിന്റെ ചിത്രങ്ങള്‍  സോഷ്യല്‍മീഡിയയില്‍  നേരത്തെ തന്നെ വൈറലായി കഴിഞ്ഞിരുന്നു.

milind5

മെഹന്തിയണിഞ്ഞ കൈ കൊണ്ട് അങ്കിത മിലിന്ദിന്റെ മുഖം മറയ്ക്കുന്നതാണ് ഇതില്‍ മനോഹര ചിത്രം.

milind_wed2

ഈ അവസരത്തില്‍ കാഷ്വല്‍ വെയറിലാണ് മിലിന്ദ് പ്രത്യക്ഷപ്പെട്ടതെങ്കിലും സംഗീത് എന്ന ആഘോഷ പരിപാടിയില്‍ കസവ് ഷോളണിഞ്ഞ് ഇന്ത്യന്‍ കുര്‍ത്തിയില്‍ തിളങ്ങി മിലിന്ദ്.

milind_wed01


വിവാഹത്തിന് വ്യത്യസ്തമായിരുന്നുവെങ്കിലും വധു അങ്കിത അണിഞ്ഞത് കേരള കസവില്‍ നെയ്ത സാരിയായിരുന്നു. മിലിന്ദ് സോമനും കസവു വസ്ത്രം. ബന്ധുക്കളില്‍ പലരും കസവ് അണിഞ്ഞതും ഹൈലൈറ്റ് ആയി തോന്നി.

milind_wed

അതായാലും ഫാഷന്‍ ലോകത്തെ ഈ 52കാരന് ഇന്നും ആരാധകരേറെയാണ്. അത് കൊണ്ട് തന്നെ മിലിന്ദിന്റെ വിവാഹ ചിത്രങ്ങളും ആകാംക്ഷയോടെ തന്നെ ആരാധകര്‍  പങ്കുവയ്ക്കുന്നു.

1.

milind_wed06

2.

milindd

3.

milind4

4.

5.

milind_wed7

6.

milind8