Thursday 16 September 2021 11:48 AM IST : By സ്വന്തം ലേഖകൻ

‘വെളിച്ചം, പ്രതീക്ഷ, സന്തോഷം’; മൾട്ടികളർ ഓർഗൻസ സാരിയിൽ അതീവ സുന്ദരിയായി ദീപിക പദുകോൺ

deeppbbb4566

ഏതുതരം ലുക്ക് ആണെങ്കിലും അങ്ങേയറ്റം സ്റ്റൈലിഷ് ആണ് ബോളിവുഡിന്റെ താരസുന്ദരി ദീപിക പദുകോൺ. സോഷ്യൽ മീഡിയയിലൂടെ ദീപിക പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എപ്പോഴും വൈറലാകാറുണ്ട്. മോഡേൺ, അൾട്രാ മോഡേൺ വസ്ത്രങ്ങളിൽ തിളങ്ങുന്ന ദീപിക ഇത്തവണ സാരി ലുക്കിലാണ് ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

ഫ്ലീറ്റഡ് ഓർഗൻസ മൾട്ടി കളർ സാരിയായിരുന്നു താരം ധരിച്ചത്. ഇളം മഞ്ഞ, നീല, പിങ്ക്, പച്ച എന്നീ നിറങ്ങളാണ് സാരിയിൽ ഉണ്ടായിരുന്നത്. മഞ്ഞ നിറത്തിലുള്ള ടർട്ടിൽ നെക് ബ്ലൗസാണ് താരം സാരിയ്‌ക്കൊപ്പം പെയർ ചെയ്തത്. പായൽ ഖാണ്ഠാവാലയാണ് മനോഹരമായ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. ‘വെളിച്ചം, പ്രതീക്ഷ, സന്തോഷം’ എന്നാണ് ചിത്രങ്ങൾക്കൊപ്പം ദീപിക കുറിച്ചത്. 

1.

2.

deepbbbnn6677

3.

deepbbbn553

4.

deepxxx44
Tags:
  • Bollywood Fashion
  • Fashion