Friday 27 November 2020 05:08 PM IST : By സ്വന്തം ലേഖകൻ

സ്റ്റൈലിഷ് ലുക്കില്‍, തകർപ്പൻ ഫോട്ടോഷൂട്ടുമായി മൈഥിലി! ചിത്രങ്ങൾ പങ്കുവച്ച് താരം

mythili

‘പലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ യിലെ മാണിക്യമായി വന്ന് മലയാള സിനിമയിൽ തന്റെതായ ഇടം നേടിയ താരമാണ് മൈഥിലി. നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരം അടുത്തകാലത്തായി സോഷ്യൽ മീഡിയയിലും സജീവമാണ്.

ഇപ്പോഴിതാ, മൈഥിലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. സ്റ്റൈലിഷ് ലുക്കിലാണ് മൈഥിലി ചിത്രങ്ങളിൽ.