Wednesday 19 January 2022 02:35 PM IST : By സ്വന്തം ലേഖകൻ

നിറം ജൈവം, തീപ്പെട്ടി കൂടിനുള്ളിൽ മടക്കി വയ്ക്കാം; കൗതുകമായി നല്ലാ വിജയുടെ സാരി

matchboxed-sari-nalla-vijay-thelungana-vanitha നല്ലാ വിജയ് സാരി മന്ത്രിമാർക്ക് മുമ്പിൽ പ്രദർശിപ്പിക്കുന്നു. ഫോട്ടോ കടപ്പാട്; ട്വിറ്റർ

പച്ചക്കറികളിൽ നിന്നുള്ള നിറങ്ങൾ ഉപയോഗിച്ചാണ് നല്ലാ വിജയ്, താൻ നെയ്ത സാരിക്ക് നിറം നൽകിയത്. എന്നാൽ. ഈ സാരി കൗതുകമാകുന്നത് അതുകൊണ്ടല്ല. നല്ലാ വിജയ് നെയ്ത സാരി മടക്കിയെടുത്താൽ ഒരു തീപ്പെട്ടിക്കൂടിനുള്ളിൽ കൊളളും. തെലങ്കാന സ്വദേശിയാണ് നല്ലാ വിജയ്. 5.5 മീറ്റർ നീളമുള്ള ഈ സാരി ആറു ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. സാരിക്ക് വില 12000 രൂപ. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാൽ കൂടുതല്‍ വേഗത്തിലും വിലക്കുറവിലും ഇത്തരം സാരികൾ തയാറാക്കാനാവുമെന്ന് നല്ലാ വിജയ് പറയുന്നു.

മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെയും ഭാര്യ മിഷേലിന്റെയും ഇന്ത്യാ സന്ദർശന വേളയിൽ ഇതേപോലെ തീപ്പെട്ടിക്കൂട് സാരി സമ്മാനമായി നൽകിയാണ് നല്ലാ വിജയ് വാർത്തകളിൽ വന്നത്.

തെലങ്കാന മന്ത്രിമാരായ കെ.ടി. രാമ റാവു, സബിത ഇന്ദ്രറെഡ്ഡി, വി.ശ്രീനിവാസ് ഗൗഡ്, ദയാകർ റാവു എന്നിവരുടെ മുമ്പിലാണ് നല്ലാ വിജയ് സാരി അവതരിപ്പിച്ചത്. സാരി മന്ത്രി സബിത ഇന്ദ്രറെഡ്ഢിക്ക് സമ്മാനിച്ചു.