Thursday 02 May 2019 03:56 PM IST : By സ്വന്തം ലേഖകൻ

ന്യൂ ലുക്കിൽ നന്ദന വർമ; ഗപ്പിയിലെ സുന്ദരിക്കുട്ടിയെ ഏറ്റെടുത്ത് ആരാധകർ

nandhana-varma1

ഗപ്പിയിലെ സുന്ദരിക്കുട്ടിയായി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് നന്ദന വർമ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സ്ട്രൈപ്പ് ഡിസൈനിൽ ഒരുക്കിയ കാഷ്വൽ വസ്ത്രത്തിൽ ഗ്ലാമർ ലുക്കിലാണ് നന്ദന. താരത്തിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ബാലതാരമായി അഭിനയ രംഗത്തെത്തിയ നടിയാണ് നന്ദന. സ്പിരിറ്റ്, അയാളും ഞാനും തമ്മിൽ, മിലി, ലൈഫ് ഓഫ് ജോസൂട്ടി തുടങ്ങി നിരവധി സിനിമകളിൽ ബാലതാരമായി അഭിനയിച്ചു. ഗപ്പിയിലെ ആമിന എന്ന കഥാപാത്രം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.