Thursday 29 October 2020 12:07 PM IST : By സ്വന്തം ലേഖകൻ

‘സ്വന്തം ശൈലി കണ്ടെത്തിക്കൂടെ?’; നേഹ കക്കറിന്റെ വെഡിങ് ലുക്ക് കോപ്പിയടിയെന്ന് വിമർശനം, ട്രോളുമായി ആരാധകർ

934118-neha-kakkar-wedding

ഒക്ടോബർ 24 നാണ് ബോളിവുഡ് ഗായകരായ നേഹ കക്കറും രോഹൻപ്രീത് സിങ്ങും വിവാഹിതരായത്. ഇരുവരും വിവാഹത്തിന് അണിഞ്ഞ വസ്ത്രങ്ങളാണ് ഇപ്പോൾ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. ഉഗ്രൻ കോപ്പിയടിയാണെന്നാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്. 

neha-anushka334

ബോളിവുഡ് താരങ്ങളായ അനുഷ്ക ശർമ, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ എന്നിവർ വിവാഹത്തിനു ധരിച്ച വസ്ത്രങ്ങളുടെ ഡിസൈൻ, കളർ എന്നിവയെല്ലാം അതുപോലെ പകർത്തിയിരിക്കുകയാണ് നേഹ കക്കർ. ഈ ‘കോപ്പിയടി’യ്ക്കെതിരെ ആരാധകരിൽ നിന്നുവരെ വിമർശനം ഉയർന്നു. അനുകരണങ്ങൾ നടത്താതെ സ്വന്തമായി ഒരു ശൈലി കണ്ടെത്തിക്കൂടെ എന്നാണ് സൈബർ ലോകം ചോദിക്കുന്നത്.

neha-anu7543

അനുഷ്ക ശർമ്മയുടെ പിങ്ക് നിറത്തിലുള്ള ലെഹങ്കയും അതേ നിറത്തിലുള്ള റോസാപ്പൂക്കളും ചേർന്നതായിരുന്നു നേഹയുടെ വെഡിങ് ലുക്ക്. വിവാഹ ദിനത്തില്‍ നടന്ന വിരുന്നു സൽക്കാരത്തിന് പ്രിയങ്ക ചോപ്രയുടേതിന് സമാനമായ ചുവപ്പ് നിറത്തിലുള്ള ലെഹങ്ക ധരിച്ചായിരുന്നു നേഹ എത്തിയത്. തിങ്കളാഴ്ച സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ പ്രത്യേക സൽക്കാരത്തിൽ ദീപിക പദുക്കോൺ വിവാഹ സൽക്കാരത്തിന് അണിഞ്ഞ പോലത്തെ വെള്ളയും സിൽവറും നിറത്തിലുള്ള ലെഹങ്ക ധരിച്ചാണ് നേഹ പ്രത്യക്ഷപ്പെട്ടത്. 

nehaaa000

മൂന്നു ചടങ്ങുകളിലും നേഹ ധരിച്ചത് താരസുന്ദരിമാരുടെ വസ്ത്രങ്ങളുടെ തനിപകർപ്പാണെന്ന് കണ്ടെത്തിയതോടെ ട്രോളുകളും വന്നുതുടങ്ങി. സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് വരൻ രോഹൻപ്രീത് സിങ്. ബോളിവുഡിലെ സൂപ്പർഹിറ്റ് ഗായികയാണ് നേഹ കക്കർ. നേഹയുടെ സംഗീത ജീവിതത്തിന്റെ തുടക്കവും റിയാലിറ്റി ഷോയിലൂടെയായിരുന്നു.

1.

neha-anu5567

2

neha-deepika

3.

neha-priya

4.

priyanka-nehaa34

5.

neh432345
Tags:
  • Bollywood Fashion
  • Fashion