Wednesday 18 April 2018 12:02 PM IST : By സ്വന്തം ലേഖകൻ

100 നെയ്ത്തുകാര്‍ ഒന്നര വര്‍ഷമെടുത്ത് ഒരുക്കിയ സാരികള്‍! തമിഴകത്തിന്റെ സാവിത്രിയായി കീർത്തി

keerthi-savithri

നടി മേനകയുടെ മകൾ കീർത്തി സുരേഷ് ഇപ്പോൾ തമിഴിലെ നമ്പർ വൺ നായികയാണ്. സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങുന്ന കീർത്തിക്ക് പ്രമുഖ നടി സാവിത്രിയുടെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കാനുള്ള ഭാഗ്യവും ലഭിച്ചു. ചിത്രത്തിൽ സ്വപ്നസുന്ദരി സാവിത്രിയായി കീർത്തി മാറുമ്പോൾ കാതൽമന്നൻ ജെമിനി ഗണേശനായി വേഷമിടുന്നത് ദുൽഖർ സൽമാനാണ്.

സിനിമയ്‌ക്ക് വേണ്ടി കീര്‍ത്തിയുടെ വസ്‌ത്രാലങ്കാരം നിർവഹിക്കുന്നത് ഇന്ദ്രാണി പട്‌നായികാണ്. ടെക്‌സ്‌റ്റൈല്‍ ഡിസൈനര്‍ ഗൗരംഗുമായി  നടത്തിയ കൂടിയാലോചനയ്‌ക്ക് ശേഷമാണ് പ്രത്യേകതരം സാരികള്‍ ഒരുക്കിയത്. 100 നെയ്ത്തുകാര്‍ ഒന്നര വര്‍ഷമെടുത്താണ് കീര്‍ത്തിക്കു വേണ്ടിയുള്ള സാരികള്‍ ഒരുക്കിയിരിക്കുന്നത്.

മംഗള്‍ഗിരി, കോട്ട, കൈത്തറി, ഷിഫോണ്‍ തുടങ്ങിയ എല്ലാത്തരം സാരികളും സിനിമയിൽ ഉപയോഗിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും സാവിത്രിയമ്മയുടെ ജീവിതം നന്നായി പഠിച്ചുമാണ് ഓരോ സാരിയും തയ്യാറാക്കിയിരിക്കുന്നതെന്ന് പട്‌നായിക് പറയുന്നു.

1.

2.

3.

4.