Monday 11 April 2022 02:40 PM IST : By സ്വന്തം ലേഖകൻ

നോറയുടെ പുതിയ ലുക്കിൽ കണ്ണുവച്ച് ഫാഷൻ ലോകം: ഓർഗൻസ ഗൗണിൽ തിളങ്ങി താരം

norafathei

ബോളിവുഡിൽ ഇന്ന് ഏറ്റവും ആരാധക പിന്തുണയുള്ള ‘സ്റ്റൈൽ ദിവ’ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. മൊറോക്കോയിൽ നിന്നെത്തി പ്രേക്ഷക മനം കവർന്ന സുന്ദരി നോറ ഫത്തേഹി. 2014 ൽ പുറത്തിറങ്ങിയ റോർ ദി ടൈഗർ ഓഫ് സുന്ദർബൻസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ഐറ്റം ഡാൻസുകളിലൂടെയും ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെയും ശ്രദ്ധനേടിയ നോറ ഫാഷന്റെ കാഴ്ചത്തിലും വിട്ടുവീഴ്ച ചെയ്യാറില്ല.

വേറിട്ട ഫാഷൻ പരീക്ഷണം അടയാളപ്പെടുത്തി നോറ പങ്കുവച്ച ഒരു ചിത്രത്തിലാണ് ഫാഷൻ പ്രേമികളുടെ കണ്ണുടക്കിയിരിക്കുന്നത്. ഗൗരി ആൻഡ് നൈനിക എന്ന പ്രശസ്ത ഇന്ത്യൻ ഡിസൈനർ നിർമിച്ച ഓർഗൻസ പോൾക ഡോട്ട് ഗൗൺ അണിഞ്ഞെത്തിയ താരത്തിന്റെ ചിത്രം ഞൊടിയിട കൊണ്ട് വൈറലായി. ബെയ്ജ് നിറത്തിലുള്ള ഡ്രേപ്പ് ഗൗൺ അണിഞ്ഞ നോറയെ ആരാധകരും നെഞ്ചിലേറ്റി കഴിഞ്ഞു.