Wednesday 27 April 2022 03:30 PM IST : By സ്വന്തം ലേഖകൻ

സ്പോർട്സിൽ മാത്രമല്ല, ഫാഷനിലും സിന്ധു ഒന്നാമത്; എത്നിക് സ്റ്റൈലിലുള്ള ലെഹങ്കയിൽ മനം കവർന്ന് താരം, ചിത്രങ്ങള്‍

sindhu-fashion

സ്പോർട്സിൽ മാത്രമല്ല, ഫാഷനിലും ആരാധകരുടെ മനം കവര്‍ന്ന് പിവി സിന്ധു. എത്നിക് ലുക്കിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ തരംഗമാവുകയാണ്. ഡീപ് ഗ്രീൻ ഫ്ലോറൽ ലെഹങ്കയിലാണ് താരം. പ്ലൻജിങ് ഡീപ് ‘V’ നെക്‌ലൈനുള്ള ഫുൾസ്ലീവ് വെൽവറ്റ് ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്.

നെറ്റ് കൊണ്ടുള്ള ദുപ്പട്ടയാണ് മറ്റൊരു ഹൈലൈറ്റ്. വെള്ള കമ്മൽ, ചോക്കർ, മോതിരം എന്നിവയാണ് ആക്സസറീസ്. ഇന്ത്യൻ എത്നിക് ലേബൽ വിവാണിയിൽ നിന്നുള്ള ലെഹങ്കയാണിത്. 1.2 ലക്ഷം രൂപയാണ് വില. സെലിബ്രിറ്റി ഫാഷൻ സ്റ്റൈലിസ്റ്റ് ബോർനാലി കാൾഡേറിയയാണ് സിന്ധുവിനെ സ്റ്റൈൽ ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം.. 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion