Saturday 27 October 2018 11:46 AM IST : By സ്വന്തം ലേഖകൻ

ലോങ് വൈറ്റ് ഗൗണിൽ എലഗന്റ് ലുക്കിൽ പാർവതി; ചിത്രങ്ങൾ കാണാം

parvath21

എലഗന്റ് ലുക്കിൽ മുംബൈ ചലച്ചിത്രമേളയിൽ പങ്കെടുക്കാനെത്തി നടി പാർവതി തിരുവോത്ത്. ജൂറി അംഗങ്ങളില്‍ ഒരാളായാണ് പാർവതിയുടെ എൻട്രി. വെളുത്ത ഗൗണിൽ അതിസുന്ദരിയായാണ് താരമെത്തിയത്. ആമി പട്ടേൽ, തന്യ മെഹ്ത് എന്നിവരാണ് പാർവതിയുടെ സ്റ്റൈൽ ഒരുക്കിയിരിക്കുന്നത്. ഔട്ട് ഫിറ്റ്: ബ്ലോനി അറ്റ്ലയർ. ആക്‌സസറീസ് സംഗീത ബുച്ചറയാണ്.

പ്രമുഖ സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയുടെ നേതൃത്വത്തിലുള്ള ജൂറിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ അഭിമാനമുണ്ടെന്ന് പാര്‍വതി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. ഒപ്പം ഫിലിം ഫെസ്റ്റിവലില്‍ നിന്നുള്ള ക്യൂട്ട് ചിത്രങ്ങളും താരം പങ്കുവച്ചു. ജിയോ മാമി ചലച്ചിത്ര മേളയുടെ ഇരുപതാം പതിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ഹ്രസ്വ ചിത്രങ്ങളുടെ വിഭാഗത്തിലേക്കുള്ള വിധികര്‍ത്താക്കളില്‍ ഒരാളാണ് പാര്‍വ്വതി.

1.

parvath098

2.

parvath86532

3.

parvath986311