Saturday 10 March 2018 03:12 PM IST : By സ്വന്തം ലേഖകൻ

ലിവൈസിന്റെ പരസ്യത്തില്‍ ബോള്‍ഡ് സ്റ്റേറ്റ്മെന്റുമായി പാര്‍വതി; വിഡിയോ

levis

ലിവൈസിന്റെ പരസ്യത്തില്‍ ആദ്യമായി കേരളത്തില്‍ നിന്നും ഒരു നായിക അഭിനയിച്ചിരിക്കുന്നു. വ്യത്യസ്തമായ അഭിനയ ശൈലിയും ബോള്‍ഡ്നെസും കൊണ്ട് രാജ്യാന്തര തലത്തില്‍ പോലും ശ്രദ്ധിക്കപ്പെട്ട മലയാളത്തിന്റെ പ്രിയനടി പാര്‍വതി തിരുവോത്ത് ആണ് ആ ഭാഗ്യവതി. തന്റെ ആശയങ്ങളെ ആത്മവിശ്വാസത്തോടെ തുറന്നു പറയുന്ന പാര്‍വതിയെ വിഡിയോയില്‍ കാണാം. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയതിനു തൊട്ടുപിന്നാലെയാണ് പരസ്യവും പുറത്തിറങ്ങിയത്.  വനിത ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ഈ വിഡിയോ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടിക്കഴിഞ്ഞിരിക്കുകയാണ്. വിഡിയോ കാണാം.