Saturday 21 August 2021 10:26 AM IST : By സ്വന്തം ലേഖകൻ

ഓണക്കോടി ഉടുത്ത് ഉഷാറായി ‘പെറ്റോണം’; കസവ് ഉടുപ്പുകളിൽ തിളങ്ങി സാഷയും തിയോയും, ചിത്രങ്ങൾ

pet-onam-dress

വീട്ടിലെ മുതിർന്നവർക്കും കുട്ടികൾക്കുമൊക്കെ ഓണക്കോടി വാങ്ങുന്നത് പതിവാണ്. എന്നാൽ ലാളിച്ചു വളർത്തുന്ന അരുമ മൃഗങ്ങൾക്കോ? ഇത്തവണ ഓണക്കോടി എടുക്കുമ്പോൾ അരുമ മൃഗങ്ങളെ കൂടി പരിഗണിക്കാം. വളര്‍ത്തുമൃഗങ്ങൾക്ക് മനോഹരമായ ഓണക്കോടി സമ്മാനിക്കാം. കൊച്ചി പനമ്പിള്ളി നഗറിലെ ജസ്റ്റ് ഡോഗ്സ് എന്ന പെറ്റ് ഷോപ്പാണ് ഓണത്തിന് വളര്‍ത്തുനായ്ക്കള്‍ക്ക് ഓണക്കോടി എന്ന ആശയം അവതരിപ്പിച്ചത്. പൂര്‍ണമായും കൈത്തറിയില്‍ തീര്‍ത്തതാണ് ഈ ഓണക്കോടികള്‍. 

കസവു കരയിട്ട ഷര്‍ട്ടുകളും ബോ ടൈ വച്ച കസവ് ഉടുപ്പുകളുമാണ് ഓണക്കോടികളില്‍ പ്രധാനം. സംസ്ഥാന സര്‍ക്കാരിന്‍റെ കൈത്തറി ചലഞ്ചിന് പിന്തുണയുമായാണ് വളര്‍ത്തു മൃഗങ്ങള്‍ക്കായി കൈത്തറിയുടെ ഓണക്കോടികള്‍ വില്‍പനയ്ക്ക് എത്തിച്ചിരിക്കുന്നത്. നായ്ക്കള്‍ക്ക് പുറമേ പൂച്ചകള്‍ക്കുള്ള കസവ് ഉടുപ്പുകളും ഇവിടെ ലഭ്യമാണ്. നാനൂറു രൂപ മുതല്‍ 2300 രൂപ വരെയുള്ള ഓണക്കോടികളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. അരുമ മൃഗങ്ങളായ സാഷയും തിയോയുമാണ് ചിത്രങ്ങളിൽ.  

1.

petonam5

2.

petonam6

3.

petonam2

4.

petonam4

5.

petonam3

6.

petonam
Tags:
  • Fashion