Wednesday 03 November 2021 04:25 PM IST : By സ്വന്തം ലേഖകൻ

ദീപാവലിയുടെ ഫാഷൻ സംഗീതം: പൂർണിമ അവതരിപ്പിക്കുന്ന ‘താൽ’

ethnic-cover

മലയാളത്തിന്റെ പ്രിയനടി പൂർണിമ ഇന്ദ്രജിത്ത് അഭിനയത്തിൽ മാത്രമല്ല, ഫാഷൻ ഡിസൈനർ എന്ന നിലയിലും ശ്രദ്ധേയയാണ്. താരത്തിന്റെ ‘പ്രാണ’ എന്ന ബ്രാൻഡ് ഇതിനോടകം ഫാഷൻ പ്രേമികളുടെ ഇഷ്ടം സ്വന്തമാക്കിക്കഴിഞ്ഞു. ഇപ്പോഴിതാ, ദീപാവലി പ്രമാണിച്ച് ‘താൽ’ എന്ന പേരിൽ ഒരു കളക്ഷൻ അവതരിപ്പിച്ചിരിക്കുകയാണ് പൂർണിമ. ഈ കളക്ഷനിലുള്ള മോഡലുകള്‍‌ പൂർണിമ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ പരിചയപ്പെടുത്തിയത് ഇതിനോടകം വൈറലാണ്. ലാളിത്യവും അഴകും ഒത്തുചേരുന്ന മനോഹരമായ ഡിസൈനർ വസ്ത്രങ്ങളുടെ മനോഹരമായ കളക്ഷനാണ് ‘താൽ’. ബ്രൈഡൽ കളക്ഷനിൽ ശ്രദ്ധേയമായ ഇടമുള്ള ‘പ്രാണ’ താൽ കളക്ഷനിൽ ഉപയോഗിച്ചിരിക്കുന്നത് സിൽക്ക്, ബ്രോക്കെയ്ഡ്, ഓർഗൻസ എന്നിവയാണ്.

1.

2.

3.