Saturday 23 February 2019 05:04 PM IST : By സ്വന്തം ലേഖകൻ

അമ്മ പൂർണ്ണിമയ്‌ക്കൊപ്പം അവാർഡ് നൈറ്റിൽ തിളങ്ങി പ്രാർത്ഥന! ചിത്രങ്ങൾ കാണാം

prarthana21

നടൻ ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടെ മകളാണ് പ്രാർത്ഥന. കഴിഞ്ഞ ദിവസം നടന്ന ഒരു സ്വകാര്യ അവാര്‍ഡ് നൈറ്റിൽ ഉപഹാരം സ്വീകരിക്കാനെത്തിയ ഈ കുട്ടിത്താരം പ്രേക്ഷകരുടെ ഇഷ്ടം നേടി. വയലറ്റ് ഉടുപ്പിൽ അമ്മയ്ക്കൊപ്പം അതിസുന്ദരിയായി നിൽക്കുന്ന പ്രാർത്ഥനയുടെ ചിത്രങ്ങളാണ് ഇപ്പോൾ സൈബർ ലോകത്ത് ഏറെ ശ്രദ്ധേയമാകുന്നത്. 

prarthana3

പ്രശസ്ത വസ്ത്ര ഡിസൈനർ കൂടിയായ പൂർണ്ണിമയാണ് ഫെയ്സ്ബുക് പേജിലൂടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ’മോഹൻലാൽ’ എന്ന ചിത്രത്തിലെ ’ലാലേട്ടാ..’. എന്ന സൂപ്പർഹിറ്റ് ഗാനത്തിനാണ് പ്രാർത്ഥനയ്ക്ക് അവാർഡ് ലഭിച്ചിരിക്കുന്നത്.