Tuesday 10 September 2019 02:38 PM IST : By സ്വന്തം ലേഖകൻ

കസവു സാരിയും മുല്ലപ്പൂവുമില്ല, ഓണത്തിന് വ്യത്യസ്ത ലുക്കിൽ പ്രയാഗ മാർട്ടിൻ! ചിത്രങ്ങൾ കാണാം

pra-onam1

കസവു സാരിയും ട്രഡീഷണൽ ആഭരണങ്ങളും മുല്ലപ്പൂവുമാണ് മലയാളിയുടെ ഓണം ഫാഷനെങ്കിൽ, പരമ്പരാഗത സങ്കൽപ്പങ്ങളെ മാറ്റിമറിച്ച് വ്യത്യസ്ത ലുക്കിൽ എത്തിയിരിക്കുകയാണ് പ്രിയതാരം പ്രയാഗ മാർട്ടിൻ. ഗോൾഡൻ നിറത്തിലുള്ള ഹൈ വെയ്സ്റ്റ് സ്ട്രെയിറ്റ് കട്ട് പാന്റ്സും ജാക്കറ്റ് ഷർട്ടുമണിഞ്ഞെത്തിയ പ്രയാഗയുടെ കിടിലൻ ലുക്കിന് പിന്നിൽ സുഹൃത്തായ ആതിര പാർവതിയാണ്. കൊച്ചിയിൽ ഫാഷൻ ഡിസൈനറായി ജോലി ചെയ്യുകയാണ് ആതിര. പ്രയാഗയുടെ വ്യത്യസ്ത ലുക്കിന് പുറകിലെ കഥ ആതിര പറയുന്നു. 

pra-onam4

"സാധാരണ ഓണത്തിന് സാരിയല്ലേ തിരഞ്ഞെടുക്കാറ്. എന്നാൽ ഇത്തവണ ഒരു യങ് ട്വിസ്റ്റ് കൊടുക്കാമെന്ന് വിചാരിച്ചു. അങ്ങനെ ഞാൻ ഡിസൈൻ ചെയ്തതാണ് ഇത്. പുതിയ പരീക്ഷണങ്ങൾക്ക് പ്രയാഗ നല്ല സപ്പോർട്ട് ആയിരുന്നു. എന്റെ ടീം എടുത്ത ഫോട്ടോഷൂട്ട് ആണിത്. വിഷ്ണുരാജനാണ് ഫോട്ടോഗ്രാഫർ, കൂട്ടിനു സത്യനാരായണൻ പ്രദീപും.

pra-onam3

സാധാരണ എല്ലാവരും കടും നിറങ്ങളായ പച്ചയും ചുവപ്പുമായിരിക്കും തിരഞ്ഞെടുക്കുക. അതിൽ നിന്നും വ്യത്യസ്തമായി ലൈറ്റ് നിറങ്ങളാണ് ഇവിടെ പരീക്ഷിച്ചത്. ബനാറസ് ഫാബ്രിക് എടുത്ത് തയ്പ്പിച്ചത് കൊണ്ട് ഓണത്തിന്റെ ഒരു ലുക്കും വന്നു. കസവു പോലത്തെ സിൽക്ക് തുണിയാണ് പാന്റ്സിനു വേണ്ടി തിരഞ്ഞെടുത്തത്, ഒപ്പം ബനാറസ് സ്ലീവും.  

pra-onam2

മുടിയിൽ പൂവ് വച്ചതും ട്രഡീഷണൽ അല്ലായിരുന്നു. മുല്ലപ്പൂവ് ഉപയോഗിക്കാതെ റോസും ബേബീസ് ബ്രീത്ത് എന്ന ഫ്ലവറുമാണ് വച്ചത്. ഓർണമെന്റ്സായി കുന്ദൻ സെറ്റ് ആയിരുന്നു ഇട്ടത്. മാലയും ചെറിയൊരു സ്റ്റഡും മാത്രം. കൈകൾ ഫ്രീയായി വിട്ടു. സിമ്പിൾ ആൻഡ് എലഗന്റ് മേക്കപ്പാണ് പ്രധാനമായും പ്രിഫർ ചെയ്തത്. വസ്ത്രത്തിലും മേക്കപ്പിലും ഒരു പുതുമ തിരഞ്ഞെടുത്തു, അത്രമാത്രം." 

pra-onam5

1.

pra-onam6
Tags:
  • Celebrity Fashion
  • Fashion