Tuesday 28 May 2019 03:20 PM IST : By സ്വന്തം ലേഖകൻ

വേറിട്ട ബ്രൈഡൽ നെറ്റ് ഗൗണിൽ, സ്വപ്നസുന്ദരിയായി പ്രയാഗ! തകർപ്പൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

p1

മലയാളം ഹൃദയത്തിലേറ്റിയ യുവനായികയാണ് പ്രയാഗ മാർട്ടിൻ. മികച്ച കഥാപാത്രങ്ങളും വൻ വിജയങ്ങളുമായി ചുരുങ്ങിയ കാലത്തിനിടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ പ്രയാഗ ഇപ്പോൾ കന്നഡയിലേക്കും കടന്നു കഴിഞ്ഞു. സൂപ്പർസ്റ്റാർ ഗണേശിന്റെ നായികയായി പ്രയാഗയെത്തുന്ന കന്നഡ ചിത്രം ഉടൻ തന്നെ തിയേറ്ററിലെത്തും.

ഇപ്പോഴിതാ പ്രയാഗയുടെ ഒരു തകർപ്പൻ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു.

വേറിട്ട ബ്രൈഡൽ നെറ്റ് ഗൗൺ അണിഞ്ഞ്, വൻ മേക്കോവറിലാണ് പ്രയാഗ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരിക്കുന്നത്. ഏറെ പ്രത്യേകതകളുള്ളതാണ് ഗൗൺ. ഷോൾഡറുകളിൽ, തൂവലുകളെ ഒാർമ്മിപ്പിക്കുന്ന തരം അലുക്കുകൾ പിടിപ്പിച്ചിട്ടുള്ള പീച്ച് കളർ ഗൗണിൽ, പ്രത്യേക തരം കല്ലുകൾ കൊണ്ടുള്ള മനോഹരമായ വർക്കുകളാണുള്ളത്.

വശങ്ങളിലേക്ക് ഒഴുകിക്കിടക്കുന്ന തരത്തിലാണ് നെറ്റിന്റെ ക്രമീകരണം. ഗോൾഡൻ കളറിലുള്ള ചെറിയ വേസ്റ്റ് ബെൽറ്റും ഇതോടൊപ്പമുണ്ട്. ലളിതമെങ്കിലും സുന്ദരമാണ് ഗൗണ്‍.

സിംപിൾ ആൻഡ് ബ്യൂട്ടിഫുൾ മേക്കപ്പിലാണ് ഫോട്ടോഷൂട്ടിൽ പ്രയാഗ. ആഭരങ്ങൾ തീരെ ഒഴിവാക്കിയുള്ള ലുക്കാണ് പരീക്ഷിച്ചിരിക്കുന്നത്.

രഞ്ജിത്ത് രതിയപ്പനാണ് ഫോട്ടോഷൂട്ട് പകർത്തിയിരിക്കുന്നത്.

പൃഥ്വിരാജ് നായകനാകുന്ന ‘ബ്രദേഴ്സ് ഡേ’യാണ് പ്രയാഗയുടെ പുതിയ ചിത്രം.

1

p5

2

p4

3

p3

4

p1

5

p2