Thursday 15 April 2021 12:40 PM IST : By സ്വന്തം ലേഖകൻ

ബട്ടർഫ്ലൈ കോസ്റ്റ്യൂമില്‍ തിളങ്ങി പ്രിയങ്ക ചോപ്ര; ഫാഷൻ പ്രേമികള്‍ ഏറ്റെടുത്ത മനോഹര ഔട്ഫിറ്റ്, ചിത്രങ്ങള്‍

priyaannngfgff5566

ബട്ടർഫ്ലൈ കോസ്റ്റ്യൂമില്‍ തിളങ്ങി താരസുന്ദരി പ്രിയങ്ക ചോപ്ര. റൊണാൾഡ് വാൻ ഡെർ കെംപ് ഡിസൈൻ ചെയ്ത ബ്ലാക് ജാക്കറ്റും സ്കർട്ടുമായിരുന്നു താരത്തിന്റെ വേഷം. നീളൻ കഴുത്തുള്ള ഫുൾ സ്ലീവ് സിൽക് ജാക്കറ്റിൽ തുന്നിച്ചേർത്ത ചിത്രശലഭ അലങ്കാരമാണ് ഫാഷൻ പ്രേമികളുടെ മനം കവർന്നത്.

ബ്രിട്ടീഷ് അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ ആർട്സ് അവാർഡ് വേദിയിലാണ് പ്രിയങ്ക ചോപ്ര ബട്ടർഫ്ലൈ കോസ്റ്റ്യൂമില്‍ എത്തിയത്. ലണ്ടനിലെ സെന്റ് ആൽബർട്ട് ഹാളിൽ ഏപ്രിൽ 11ന് ആയിരുന്നു അവാർഡ് ഷോ. സ്റ്റേറ്റ്മെന്റ് ഔട്ട്ഫിറ്റിനൊപ്പം ഡയമണ്ട് കമ്മലും മോതിരങ്ങളുമായിരുന്നു പ്രിയങ്കയുടെ ആക്സസറീസ്. പ്രിയങ്കയുടെ ലുക്കിന് നിരവധി അഭിനന്ദനങ്ങൾ ലഭിച്ചു. ചിത്രങ്ങൾ കാണാം... 

1.

2.

3.

4.

Tags:
  • Hollywood Fashion
  • Celebrity Fashion
  • Fashion