Tuesday 25 May 2021 12:08 PM IST : By സ്വന്തം ലേഖകൻ

ബില്‍ബോര്‍ഡ് മ്യൂസിക് പുരസ്കാര ചടങ്ങില്‍ ഗ്ലാമറസ് ലുക്കിൽ പ്രിയങ്ക ചോപ്ര; ചിത്രങ്ങൾ അതിമനോഹരമെന്ന് ആരാധകർ

priyanka-cchhhiovgygyg

ഗ്ലാമറസ് ലുക്കിൽ തിളങ്ങുന്ന നടി പ്രിയങ്ക ചോപ്രയുടെ ലേറ്റസ്റ്റ് ചിത്രങ്ങൾ ശ്രദ്ധേയമാകുന്നു. ലൊസാഞ്ചല്‍സില്‍ ബില്‍ബോര്‍ഡ് മ്യൂസിക് പുരസ്കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക് ജോനാസും. ഇരുവരും ഒരുമിച്ചുള്ള മനോഹര ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രിയങ്ക പങ്കുവച്ചു.

കഴിഞ്ഞയാഴ്ച വാഹനാപകടത്തില്‍ കൈമുട്ടിനു പരുക്കേറ്റിരുന്നു നിക്കിന്. എങ്കിലും പുരസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്നതിന് അദ്ദേഹത്തിനു പരുക്ക് തടസമായില്ല. ഭര്‍ത്താവിനെക്കുറിച്ചുള്ള ഏറ്റവും നല്ല വാക്കുകളാണ് പ്രിയങ്ക സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇരുവരും തമ്മില്‍ കെട്ടിപ്പുണര്‍ന്നു ചുംബിക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ചിത്രങ്ങൾ കാണാം... 

1.

2.

3.

4.

Tags:
  • Celebrity Fashion
  • Fashion