Tuesday 07 May 2019 02:49 PM IST : By സ്വന്തം ലേഖകൻ

ഇതാണ് അഡാർ ന്യൂയോർക്ക് ഫാഷൻ; പ്രിയങ്കയുടെ പുത്തൻ ലുക്ക് കണ്ട് കണ്ണുതള്ളി ആരാധകർ!

priyanka-chopra-f1

ബോളിവുഡിൽ നിന്ന് ഹോളിവുഡിലേക്കും പിന്നീട് നിക്കിന്റെ ജീവിതസഖിയായും മോഹിക്കുന്ന ഉയരങ്ങൾ കീഴടക്കിയ താരമാണ് പ്രിയങ്ക ചോപ്ര. ഫാഷൻ പ്രേമികളുടെ ഇഷ്ട മോഡൽ കൂടിയാണ് ഈ മുൻ ലോകസുന്ദരി. ഏതു തരത്തിലുള്ള വസ്ത്രവും തനിക്ക് ഇണങ്ങുമെന്ന് പ്രിയങ്ക ചോപ്ര ഇതിനു മുൻപും പല തവണ തെളിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ പ്രിയങ്കയുടെ തികച്ചും വ്യത്യസ്തമായ ഫാഷൻ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.

ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ മേളയായ മെറ്റ് ഗാലയിൽ എത്തിയ പ്രിയങ്കയുടെ അഡാർ ലുക്കാണ് സൈബർ ലോകത്ത് വൈറലാകുന്നത്. നിക്കിനൊപ്പം എത്തിയ പ്രിയങ്കയെ കണ്ടാൽപ്പോലും തിരിച്ചറിയുന്നില്ലെന്നാണ് ആരാധകരുടെ കമന്റുകൾ. ഗ്രേ നിറത്തിലുള്ള നെറ്റ് ഗൗണിലാണ് പ്രിയങ്ക. കണ്ണിൽ വെളുത്ത ഐ ലൈനറും പാറിപ്പറന്ന ചുരുണ്ട ഷോർട്ട് ഹെയറും മറ്റൊരു പ്രത്യേകതയാണ്. എന്തായാലും പ്രിയങ്കയുടെ പുത്തൻ ഫാഷൻ കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ആരാധകർ.