Thursday 18 February 2021 04:05 PM IST : By സ്വന്തം ലേഖകൻ

‘കാണുമ്പോഴുള്ള സുഖം ധരിക്കുമ്പോഴില്ല; ശിരോവസ്ത്രം കഴുത്ത് വേദനിപ്പിച്ചു’: 75 അടി നീളമുള്ള വെയ്‌ലിനെക്കുറിച്ച് പ്രിയങ്ക ചോപ്ര

priyankk33444fgg

2018 ഡിസംബര്‍ ഒന്ന്, രണ്ട് തിയതികളില്‍ ജോദ്പൂരിൽ വച്ചായിരുന്നു നടി പ്രിയങ്ക ചോപ്രയും നിക്കിന്റെയും വിവാഹം. ക്രിസ്തീയ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും രണ്ടു രീതിയിലായിരുന്നു വിവാഹ ചടങ്ങുകള്‍. ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹത്തിനാണ് റാൽഫ് ലോറെയ്ൻ ഗൗൺ ആണ് പ്രിയങ്ക ധരിച്ചത്. 

prruuyyy556

ഗൗണിനൊപ്പം ധരിച്ച 75 അടി നീളമുള്ള ശിരോവസ്ത്രം (വെയ്‌ൽ) കഴുത്തുവേദനയ്ക്ക് കാരണമായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ പ്രിയങ്ക ചോപ്ര. വെയ്‌ൽ കാണുമ്പോഴുള്ള സുഖം ധരിക്കുമ്പോഴില്ലെന്ന് കെയ്ൽ ആൻഡ് ജാക്കി ഒ ഷോയിലാണ് പ്രിയങ്ക തുറന്നു പറഞ്ഞത്.  

prrvbbb55

നീളൻ വെയ്‌ലിനെക്കുറിച്ച് അവതാരകൻ ഒരു തമാശ പറഞ്ഞപ്പോൾ അന്നതു കഴുത്തു വേദനയ്ക്ക് കാരണമായതായി പ്രിയങ്ക പറഞ്ഞു. മുത്തുകളും മറ്റു വർക്കുകളും ഉണ്ടായിരുന്നതിനാൽ വെയ്‌ലിന്റെ ഭാരം കൂടുതലായിരുന്നു അതുകൊണ്ട് നടക്കാനും ബുദ്ധിമുട്ടിയെന്ന് പ്രിയങ്ക പറയുന്നു.

priiuhnnv66

ലോകത്തെ ഏറ്റവും നീളം കൂടിയ വെയ്ൽ വേണമെന്ന പ്രിയങ്കയുടെ ആഗ്രഹത്തിനനുസരിച്ചാണ് അന്നത് ഒരുക്കിയത്. 1826 മണിക്കൂറെടുത്താണ് വെയ്‌ൽ ഒരുക്കിയതെന്നാണ് റിപ്പോർട്ടുകൾ. 

Priyanka-Chopra-Nick-Jonas-a
Tags:
  • Celebrity Fashion
  • Fashion