Thursday 20 December 2018 12:54 PM IST : By സ്വന്തം ലേഖകൻ

സബ്യാസാചി ലെഹങ്കയിൽ അതിസുന്ദരിയായി പ്രിയങ്ക ചോപ്ര; ചിത്രങ്ങൾ കാണാം

prini002

ബോളിവുഡ് സൂപ്പർതാരം പ്രിയങ്കയുടെയും നിക്ക് ജൊനാസിന്റെയും വിവാഹ ആഘോഷങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായി കഴിഞ്ഞ ദിവസം മുംബൈയിൽ ഒരു വിവാഹ വിരുന്നു സംഘടിപ്പിച്ചിരുന്നു. സബ്യാസാചി ഡിസൈനിൽ ഒരുങ്ങിയ നീല ലെഹങ്കയിൽ പൂർണ്ണമായും ഇന്ത്യൻ വധുവായാണ് പ്രിയങ്ക എത്തിയത്.

AKhan191218_NP14-7

നെറ്റിയിൽ സിന്ദൂരമണിഞ്ഞ്‍ നിറചിരിയോടെയാണ് നവവധുവായി പ്രിയങ്ക ഒരുങ്ങിയെത്തിയത്. സബ്യാസാചി കളക്ഷനിൽ നിന്നുളള ആഭരണങ്ങളായിരുന്നു മറ്റൊരു ഹൈലൈറ്റ്. താരത്തിന്റെ വസ്ത്രത്തിനു മാച്ചിങ്ങായ സ്യൂട്ട് ആണ് നിക്ക് ധരിച്ചിരുന്നത്. ഇത്തരത്തിലൊരു മനോഹര സായാഹ്നം ഒരുക്കിയതിന് പ്രിയങ്ക അമ്മയ്ക്കും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞു. അന്തരിച്ച പിതാവിനെ അനുസ്മരിക്കാനും പ്രിയങ്ക മറന്നില്ല.

10038124e

ഡിസംബർ ഒന്ന്, രണ്ടു തീയതികളിലായി രാജസ്ഥാനിലെ ജോധ്പൂരിൽ വച്ചായിരുന്നു പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹം. ഹിന്ദു, ക്രിസ്ത്യൻ ആചാരപ്രകാരമാണ് വിവാഹം നടന്നത്. മുംബൈയിൽ സംഘടിപ്പിക്കുന്ന ആദ്യ സൽക്കാരമാണിത്. ബോളിവുഡ് താരങ്ങൾക്കായി വ്യാഴാഴ്ചയാണ് റിസപ്‌ഷൻ ഒരുക്കിയിരിക്കുന്നത്. മുൻപ് ഡിസംബർ നാലിന് ന്യൂഡൽഹിയിൽ ഒരു സൽക്കാരം നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ ഈ വിവാഹ പാർട്ടിയിൽ പങ്കെടുത്തിരുന്നു.

1.

prini006

2.

prini007

3.

prini001