Monday 27 January 2020 03:46 PM IST : By സ്വന്തം ലേഖകൻ

ഗ്രാമി റെഡ് കാർപ്പറ്റിൽ തിളങ്ങി താര ദമ്പതികൾ; എല്ലാ ക്യാമറ കണ്ണുകളും പ്രിയങ്കയില്‍!

priyanka-grammy67

ഗ്രാമി അവാർഡ്‌സ് 2020, റെഡ് കാർപ്പറ്റിൽ തിളങ്ങി ഗായകൻ നിക്ക് ജൊനാസും ഭാര്യ പ്രിയങ്ക ചോപ്രയും. എല്ലാ ക്യാമറ കണ്ണുകളും പ്രിയങ്കയില്‍ ആയിരുന്നുവെന്ന് നിസ്സംശയം പറയാം. ലോകത്തിന്റെ തന്നെ ഫാഷൻ ഐക്കണായി മാറിയിരിക്കുകയാണ് ഈ മുൻ ലോകസുന്ദരി. 

PriyankaChopra-NickJonas-Grammys-VogueGlobal-26Jan20-GettyImages-1366x768

സ്വർണ്ണനിറമുള്ള കോട്ടിലും സ്യൂട്ടിലും നിക്ക് തിളങ്ങിയപ്പോൾ വെളുത്ത നെടുനീളൻ ഗൗണിലായിരുന്നു പ്രിയങ്ക. അതീവ ഗ്ലാമറസ്‌ ലുക്കിലായിരുന്നു പ്രിയങ്ക ചോപ്ര. 2000 ലെ ഗ്രാമിയില്‍ ജെനിഫര്‍ ലോപ്പസ് ധരിച്ചെത്തിയ വസ്ത്രത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു പ്രിയങ്കയുടെ വസ്ത്രധാരണം.

priya-grammy

റാള്‍ഫ് ആന്‍ഡ് റസ്സോ കളക്ഷന്റെ മാസ്റ്റര്‍പീസ് ഡിസൈനര്‍ ഗൗണാണ് പ്രിയങ്ക അണിഞ്ഞത്. വെള്ള നിറത്തിലുള്ള സാറ്റിന്‍ ഗൗണിന് ഇറക്കം കൂടിയ നെക്ക് ലൈന്‍, ചിറക് പോലുള്ള സ്ലീവുകളും നീളന്‍ ട്രെയിലും പ്രത്യേകതയാണ്. ഒറ്റനോട്ടത്തിൽ മത്സ്യകന്യകയുടെ രൂപത്തിലാണ് പ്രിയങ്ക. പ്രിയങ്കയുടെയും നിക്കിന്റെയും ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

1.

priyanka-lede

2.

pri-gyahhh

3.

priyanka-chopra-nick-jonas-grammys-2020-4
Tags:
  • Celebrity Fashion
  • Fashion