Friday 23 November 2018 12:31 PM IST : By സ്വന്തം ലേഖകൻ

ദീപിക- രൺവീർ വിവാഹ വിരുന്നിൽ തിളങ്ങിയത് ബാഡ്മിന്റൺ കോർട്ടിലെ രാജകുമാരി; ചിത്രങ്ങൾ, വിഡിയോ

pvs1

ബോളിവുഡിൽ നടക്കുന്ന താര വിരുന്നിൽ തിളങ്ങി ബാഡ്മിന്റൺ താരം പി വി സിന്ധു. സൂപ്പർതാരങ്ങളായ ദീപികയുടെയും രൺവീറിന്റെയും വിവാഹ വിരുന്നിലാണ് ബാഡ്മിന്റൺ കോർട്ടിലെ രാജകുമാരി അതീവ സുന്ദരിയായി എത്തിയത്.

ബുധനാഴ്ച രാത്രി ബെംഗളൂരുവിലെ ഹോട്ടൽ ലീലാ പാലസിൽ ദീപികയുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ച പാർട്ടിയിലാണ് ഇളം പിങ്ക് നിറത്തിലുള്ള ലെഹങ്കയണിഞ്ഞ് പി വി സിന്ധു എത്തിയത്.

ഹെവി എംബ്രോയിഡറി വർക്കുകളോടു കൂടിയ എത്നിക് വസ്ത്രം ഡിസൈൻ ചെയ്തത് അനാമിക ഖന്നയാണ്. ലെഹങ്കയോട് ഇണങ്ങുന്ന ദുപ്പട്ടയും സ്റ്റേറ്റ്‌മെന്റ് നെക്‌പീസും വലിയ കമ്മലുകളും ചുട്ടിയും അണിഞ്ഞാണ് താരമെത്തിയത്. ബൊർനാലി തലുക്ദർ ആയിരുന്നു താരത്തിന്റെ സ്റ്റൈലിസ്റ്റ്. വിഡിയോ കാണാം: