Thursday 01 July 2021 03:49 PM IST : By സ്വന്തം ലേഖകൻ

‘പുതിയ മോഡൽ പിപിഇ കിറ്റാണോ?’; തരംഗമായി രൺവീറിന്റെ ഫാഷൻ പരീക്ഷണങ്ങൾ, ട്രോളി സോഷ്യൽ മീഡിയ

ranveerrr445555

ബോളിവുഡ് താരം രൺവീർ സിങ്ങിന്റെ ഫാഷൻ പരീക്ഷണങ്ങൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച ചർച്ചയാകാറുണ്ട്. വിചിത്രവും അല്പം വ്യത്യസ്തവുമായിരിക്കും രൺവീറിന്റെ ഓരോ സ്റ്റൈൽ സ്റ്റേറ്റ്മെന്റുകളും. ആരാധകരെ മാത്രമല്ല, ട്രോളന്മാരെയും രസിപ്പിക്കുന്ന വസ്ത്രധാരണ രീതിയാണ് രൺവീർ സിങ്ങിന്റേത്. ഏറ്റവും പുതിയ ചിത്രങ്ങളിലും രൺവീർ ആ പതിവ് തെറ്റിച്ചില്ല.

ആഡംബര ഫാഷൻ ബ്രാൻഡായ ഗൂച്ചിക്കു വേണ്ടിയുള്ള ഫോട്ടോഷൂട്ടിൽ സ്പെഷൽ ലുക്കിലാണ് താരം. വിവിധ സ്റ്റൈലുകളിലുള്ള മൂന്നു ചിത്രങ്ങൾ താരം പങ്കുവച്ചു. മെറ്റാലിക് ബ്ലൂ ഔട്ട് ഫിറ്റ്, ഓവർ കോട്ട്, തൊപ്പി, ഗോൾഡൻ നെക് പീസ്, ഹാൻഡ് ബാഗ്, സൺഗ്ലാസ് എന്നിവയാണ് രൺവീർ ഉപയോഗിച്ചിരിക്കുന്നത്. നീളൻ മുടിയാണ് പ്രധാന ഹൈലൈറ്റ്. 

ചിത്രങ്ങൾ വൈറലായതിനു പിന്നാലെ ‘പുതിയ മോഡൽ പിപിഇ കിറ്റാണോ?’, ‘സുഹൃത്തിനുവേണ്ടി ട്രെയിനിൽ സീറ്റ് പിടിച്ചിരിക്കുന്ന രൺവീർ സിങ്’ എന്നിങ്ങനെ പോകുന്നു ട്രോളുകൾ. ചിത്രങ്ങൾ കാണാം... 

1.

2.

3.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion