Friday 11 May 2018 12:27 PM IST : By സ്വന്തം ലേഖകൻ

സാരിയും പാന്റ്സുമായി ന്യൂ സ്റ്റൈലിൽ രേഖ; അമ്പരന്ന് ആരാധകർ

rekha-sonam1

ബോളിവുഡ് താരം സോനം കപൂറിന്റെ വിവാഹ ആഘോഷങ്ങളാണ് ഇപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. റെഡ് കാർപ്പറ്റിൽ വന്നിറങ്ങിയത് പോലെയായിരുന്നു ബിടൗണിലെ താരപ്പട സോനത്തിന്റെ വിവാഹ സൽക്കാരത്തിൽ പങ്കുകൊണ്ടത്. ഓരോരുത്തരും മാധ്യമങ്ങൾക്ക് മുന്നിൽ പോസ് ചെയ്ത ശേഷമാണ് വിവാഹ വേദിയിലേക്ക് പോയത്.

അക്ഷരാർത്ഥത്തിൽ ഫാഷന്‍ ഷോയായിരുന്നു സോനത്തിന്റെ വിവാഹം. പുതിയ മോഡല്‍ വസ്ത്രങ്ങളും ആഭരണങ്ങളും പ്രദര്‍ശിപ്പിക്കാന്‍ താരങ്ങള്‍ക്ക് ലഭിച്ച മികച്ച അവസരമായിരുന്നു വിവാഹം. ഇന്തോ-വെസ്‌റ്റേണ്‍ വസ്ത്രമാണ് റിസപ്ഷന്‍ കോഡായി കപൂര്‍ ഫാമിലി തിരഞ്ഞെടുത്തത്. അതിനനുസരിച്ച് വസ്ത്രങ്ങൾ അണിഞ്ഞാണ് താരങ്ങള്‍ എത്തിയത്.

അവിടെയെത്തിയ താരസുന്ദരികളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് നടി രേഖയായിരുന്നു. കാഞ്ചീപുരം സാരിയില്‍ സർവ്വാഭരണ ഭൂഷിതയായി  എത്തിയ രേഖ വ്യത്യസ്തമായ വസ്ത്രധാരണ രീതി കൊണ്ട് പ്രേക്ഷകരുടെ മനം കവർന്നു. സാരിയിൽ പുതിയ പരീക്ഷണവുമായാണ് താരം എത്തിയത്. സാരിയും പാന്റ്സുമായി പുത്തൻ സ്റ്റൈലിൽ ആയിരുന്നു രേഖ. ചിത്രങ്ങൾ കാണാം;

1.

rekha-sonam3

2.

rekha-sonam5

3.

rekha-sonam4

4.

rekha-sonam2

5.