Tuesday 06 October 2020 01:01 PM IST : By സ്വന്തം ലേഖകൻ

സാരിയണിഞ്ഞ്, ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലുക്കിൽ റിമ! ചിത്രങ്ങൾ വൈറൽ

rima

സാരി ലുക്കിലുള്ള തന്റെ പുതിയ ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം റിമ കല്ലിങ്കൽ. റിമ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്. നീല സാരിയിൽ, ബോൾഡ് ആന്‍ഡ് ബ്യൂട്ടിഫുൾ ലുക്കിലാണ് റിമ. നിരവധി പേരാണ് ചിത്രത്തിന് താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.

റിമ ഏറ്റവും ഒടുവിലായി അഭിനയിച്ച ചിത്രം ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ ആണ്. നിപ വൈറസ് കാലത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൽ അന്തരിച്ച സിസ്റ്റർ ലിനിയെ ഓർമിപ്പിക്കുന്ന അഖില എന്ന വേഷത്തിലാണ് റിമ എത്തിയത്.