Saturday 20 October 2018 03:01 PM IST : By സ്വന്തം ലേഖകൻ

കഴുത്തില്‍ പൂമാലയണിഞ്ഞു പ്രണയാർദ്രരായി ഹാരിയും മേഗനും; മനോഹര ചിത്രങ്ങള്‍ കാണാം

hm7

ഹാരി രാജകുമാരനും ഭാര്യയും സിനിമാതാരവുമായ മേഗന്‍ മാര്‍ക്കിളും ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള തയാറെടുപ്പിലാണ്. 2019 ഓടെ ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് ഒരതിഥി കൂടി എത്തുമെന്ന് കഴിഞ്ഞ ദിവസം രാജകൊട്ടാരം പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. ഇപ്പോൾ വിവാഹശേഷമുള്ള ആദ്യ പ്രധാന വിദേശ പര്യടനത്തിലാണ് ഈ ദമ്പതികൾ. പസഫിക് ടൂറിന്റെ ഭാഗമായി ഇരുവരും കഴിഞ്ഞ ദിവസം സിഡ്നിയിലെത്തിയിരുന്നു.

ബ്രിട്ടനിലെ വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ വച്ച് മെയ് 19 നായിരുന്നു ഹാരിയുടെയും മേഗന്റെയും വിവാഹം. വിവാഹശേഷവും ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമാണ് മേഗൻ മാർക്കിൾ. റോയൽ ടൂറിനുശേഷം സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ഒരു കൂട്ടം സര്‍ഫേഴ്‌സിനൊപ്പം സമയം ചിലവഴിക്കുന്ന ഇരുവരുടെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.

മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഹാരിയും മേഗനും. ബ്രിട്ടന്റെ രാജകുമാരനെയും രാജകുമാരിയെയും കാണാന്‍ നിരവധിപേര്‍ എത്തിയിരുന്നു. കഴുത്തില്‍ പൂമാലയണിഞ്ഞ് കാഷ്വൽ ഡ്രസ്സിൽ തിളങ്ങിയാണ് ഇരുവരും എത്തിയത്. ചിത്രങ്ങൾ കാണാം;

1.

hm3

2.

hm4

3.

hm5

4.

hm9

5.

hm8

6.

hm6

7.

hm1

8.

hm2