Monday 17 December 2018 11:01 AM IST : By സ്വന്തം ലേഖകൻ

ഇൻഡിഗോ വെൽവറ്റ് നിറമുള്ള ലെഹങ്കയിൽ നാണിച്ച് സൈന; ഷെർവാണിയിൽ തിളങ്ങി കശ്യപ്! (ചിത്രങ്ങൾ)

saina-m1

വിവാഹ സൽക്കാരത്തിന് റോയൽ ബ്ലൂവിൽ തിളങ്ങി ബാഡ്മിൻറൺ താരം സൈന നെഹ്‍വാൾ. വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ വച്ചു നടന്ന ലളിതമായ ചടങ്ങിലാണ് സൈനയും കശ്യപും വിവാഹിതരായത്. സൈനയുടെ അടുത്ത സുഹൃത്തും ബാഡ്മിന്റണിലെ പരിശീലന പങ്കാളിയുമായിരുന്നു കശ്യപ്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

ഹൈദരാബാദിൽ വച്ചു നടന്ന വിവാഹ സൽക്കാര ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇൻഡിഗോ വെൽവറ്റ് നിറത്തിൽ ഒരുപോലത്തെ പാറ്റേണിലുള്ള മാച്ചിങ് വസ്ത്രമണിഞ്ഞാണ് സൈനയും കശ്യപും തിളങ്ങിയത്. ഇരുവർക്കും വസ്ത്രം ഒരുക്കിയത് ബോളിവുഡിന്റെ പ്രശസ്ത ഡിസൈനർ സബ്യാസാചിയാണ്.

നിറയെ കല്ലുകളും മുത്തുകളും പിടിപ്പിച്ച ഇൻഡിഗോ വെൽവറ്റ് നിറമുള്ള ലെഹങ്കയിൽ സൈന അതിസുന്ദരിയായിരുന്നു. അതേ നിറത്തിലുള്ള ഷെർവാണിയാണ് കശ്യപ് അണിഞ്ഞത്. മനോഹരമായ ചിത്രങ്ങൾ കാണാം;

1.

saina-m2

2.

saina-m5

3.

4.

saina-m3

5.

6.