Monday 29 November 2021 11:53 AM IST : By സ്വന്തം ലേഖകൻ

‘ബ്യൂട്ടിഫുൾ പിങ്ക് കപ്പ്കേക്ക്’; സിമ്പിൾ ഔട്ഫിറ്റിൽ മനം കവർന്ന് സംയുക്ത മേനോൻ, ചിത്രങ്ങൾ

samyuktha-pink

തീവണ്ടിയിലൂടെയെത്തി മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് സംയുക്ത മേനോൻ. അവിടുന്നങ്ങോട്ട് ഒരുപിടി കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷക മനസുകളിൽ കുടിയേറി. സാരി ചുറ്റി നാടൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട തീവണ്ടിയിലെ ദേവിയല്ല റിയൽ ലൈഫിലെ സംയുക്ത. അമ്പരപ്പിക്കുന്ന മേക്കോവറും സൂപ്പർഹോട്ട് ലുക്കുമായി ആരാധകരെ വിസ്മയിപ്പിക്കുകയാണ് താരം.

പിങ്ക് ഫ്ലോറൽ ഔട്ഫിറ്റിൽ മനോഹരിയായുള്ള സംയുക്തയുടെ ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. വൈറ്റ് ഷൂസാണ് വസ്ത്രത്തിനൊപ്പം പെയർ ചെയ്തിരിക്കുന്നത്. ‘മഫിനുകൾ നിറഞ്ഞ ലോകത്തെ മനോഹരമായ പിങ്ക് കപ്പ്കേക്ക്’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിരിക്കുന്നത്. 

Tags:
  • Celebrity Fashion
  • Fashion