Tuesday 23 January 2018 03:28 PM IST : By സ്വന്തം ലേഖകൻ

ഭാവനയുടെ വിവാഹവേദിയിൽ താരമായത് സംയുക്തയുടെ 'ബാഹുബലി' കമ്മൽ!

samyuktha-anushka

താരങ്ങളുടെ വിവാഹം മാധ്യമ ശ്രദ്ധ ആകർഷിക്കുന്നതോടൊപ്പം അതിൽ പങ്കെടുത്തവരും അവരുടെ ഫാഷനും ക്യാമറാകണ്ണിന് കാഴ്ചയുടെ വിരുന്നാകാറുണ്ട്. തൃശൂർ ലുലു കൺവൻഷൻ സെന്ററില്‍ ഇന്നലെ താരരാവ് ആയിരുന്നു. ഭാവനയുടെ വിവാഹസൽകാരത്തിൽ പങ്കെടുത്താൻ താരങ്ങൾ ഒഴുകിയെത്തി. ഓരോരുത്തരും ഒന്നിനൊന്ന് വ്യത്യസ്ത രീതിയിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളുമണിഞ്ഞാണ് എത്തിയത്.

കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് സംയുക്തയുടെ ബാഹുബലി കമ്മലാണ്. ബാഹുബലിയിൽ അനുഷ്ക ഷെട്ടി അണിഞ്ഞ തട്ടുകളും അലുക്കുകളുമുള്ള കമ്മലിന് സമാനമായിരുന്നു സംയുക്തയുടേതും. മറ്റ് ആഭരണങ്ങളൊന്നും അണിഞ്ഞിരുന്നില്ലെങ്കിലും കമലഴകിൽ സംയുക്ത ശരിക്കും താരമായി. ആരുടെ കണ്ണും ആദ്യം ചെന്നെത്തുന്നത് അതിലാണ്. ഇളംനീല ചുരിദാറായിരുന്നു സംയുക്തയുടെ വേഷം. കുടുംബസമേതമാണ് സംയുക്ത കൂട്ടുകാരിയുടെ വിവാഹത്തിന് എത്തിയത്.

മമ്മൂട്ടി, സിബി മലയില്‍, കമല്‍, പൃഥ്വിരാജ്, ടൊവീനോ തോമസ്, വിനീത്, മനോജ് കെ ജയൻ, അനൂപ് മേനോൻ , റീമ കല്ലിങ്ങൽ, അർച്ചന കവി, രമ്യ നമ്പീശൻ, മിയ, കൃഷ്ണപ്രഭ , കെ.പി.എ.സി. ലളിത, സംവിധായകൻ ഹരിഹരൻ , വിനയൻ ,സജി സുരേന്ദ്രൻ, ബൈജു കൊട്ടാരക്കര, ലിബർട്ടി ബഷീർ... ഇങ്ങനെ പോകുന്നു പ്രമുഖരുടെ നിര. മഞ്ജു വാര്യര്‍ അടക്കം പകലുടനീളം ഭാവനയ്ക്കൊപ്പം ചെലവഴിച്ചു.

കൂടുതൽ വായനയ്ക്ക്