Friday 22 February 2019 04:27 PM IST : By സ്വന്തം ലേഖകൻ

ഗ്ലാമർ ലുക്കിൽ നടി സാനിയ അയ്യപ്പൻ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!

saniya-iyya1

ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ സുപരിചിതയായ താരമാണ് നടി സാനിയ അയ്യപ്പൻ. ക്വീൻ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം ഏറ്റവും ഒടുവിലായി പ്രേതം 2 വിലും നായികയായി. പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ സാനിയ കഴിഞ്ഞ ദിവസം നടന്ന ഒരു സ്വകാര്യ അവാര്‍ഡ് നൈറ്റിൽ മിന്നും താരമായി.

saniya-iyya2

സ്‌മോക്കി മേക്കപ്പിൽ അതീവ ഗ്ലാമർ ലുക്കിലാണ് സാനിയ അവാർഡ് ചടങ്ങിനെത്തിയത്. കോഫി ബ്രൗൺ, കറുപ്പ് നിറം കലർന്ന ഗൗണിൽ അതിസുന്ദരിയായിരുന്നു താരം. പുരസ്കാര ചടങ്ങിലെ ചിത്രങ്ങൾ ഇതിനോടകം സോഷ്യല്‍ മീഡിയയിൽ തരംഗമായി.

saniya-iyya3

മികച്ച നവാഗത നടിക്കുള്ള പുരസ്കാരമാണ് സാനിയയെ തേടിയെത്തിയത്. പുരസ്കാരത്തിനു പുറമെ താരത്തിന്റെ ഡാൻസും ചടങ്ങിൽ ശ്രദ്ധേയമായി. ബോളിവുഡ് താരം രൺവീർ സിങിനൊപ്പമാണ് നടി ചുവടുവച്ചത്.